ടോസ് ഭാഗ്യം ഇന്ത്യക്ക്. കറക്കിയെറിയാന്‍ 3 സ്പിന്നര്‍മാര്‍

ബംഗ്ലാദേശിനെതിരെയുള്ള രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് തുടക്കം. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെല്‍ രാഹുല്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റ രോഹിത് ശര്‍മ്മക്ക് പകരം കെല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. മത്സരത്തില്‍ 3 സ്പിന്നര്‍മാരെയും 2 മീഡിയം പേസര്‍മാരെയുമാണ് ഉള്‍പ്പെടുത്തിയത്.

Bangladesh (Playing XI): Zakir Hasan, Najmul Hossain Shanto, Litton Das, Shakib Al Hasan(c), Mushfiqur Rahim(w), Yasir Ali, Nurul Hasan, Mehidy Hasan Miraz, Taijul Islam, Khaled Ahmed, Ebadot Hossain

India (Playing XI): Shubman Gill, KL Rahul(c), Cheteshwar Pujara, Virat Kohli, Shreyas Iyer, Rishabh Pant(w), Axar Patel, Ravichandran Ashwin, Kuldeep Yadav, Umesh Yadav, Mohammed Siraj

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യതകള്‍ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ ഈ വര്‍ഷത്തെ അവസാന ടെസ്റ്റ് പരമ്പരക്കിറങ്ങുന്നത്. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ബംഗ്ലാദേശിനോടു തോറ്റതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ. ഈ പരാജയത്തിനു കണക്കു ചോദിക്കുകയെന്ന ലക്ഷ്യം കൂടി ഇന്ത്യക്കുണ്ട്.

മത്സരം ഇന്ത്യന്‍ സമയം 9 മണിക്ക് ആരംഭിക്കും. സോണി ചാനലുകളില്‍ തത്സമയം കാണാം.

Previous articleഇന്ത്യക്ക് എങ്ങനെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താം? അറിയാം..
Next articleറഫറി ഒരു ദുരന്തം. പെനാല്‍റ്റി നല്‍കിയതിനെ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ചും ക്രൊയേഷ്യന്‍ കോച്ചും