ഇന്ത്യക്ക് എങ്ങനെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താം? അറിയാം..

image editor output image 1596046038 1670912722600

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശ പോരാട്ടത്തിലേക്ക് അടുക്കുകയാണ്.ഓരോ പരമ്പരകളിലും വാശിയേറിയ പോരാട്ടങ്ങൾ ആണ് നടക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര കൈ വിട്ടതോടെ പാകിസ്താൻ ചാമ്പ്യൻഷിപ്പിൽ നിന്നും എകദേശം പുറത്തായി. ഇംഗ്ലണ്ട് 22 വർഷങ്ങൾക്ക് ശേഷമാണ് പാകിസ്താനിൽ ഒരു ടെസ്റ്റ് പരമ്പര നേടുന്നത്. പാകിസ്താൻ പുറത്തായതോടെ കലാശ പോരാട്ടത്തിൽ സ്ഥാനം നേടുവാൻ ഇന്ത്യക്ക് വന്ന അവസരം ആണ് ഇത്.

ടെസ്റ്റിലെ ഇത്തവണത്തെ ഇന്ത്യയുടെ പ്രകടനങ്ങൾ എല്ലാം ശരാശരിയാണ്. നായക സ്ഥാനത്ത് നിന്നും കോഹ്ലി മാറിയതോടെ ഇന്ത്യയുടെ മോശം കാലഘട്ടത്തിന് തുടക്കം കുറിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യയുടെ ബംഗ്ലാദേശ് പരമ്പര ആരംഭിക്കുകയാണ്. ഇനി ആറ് ടെസ്റ്റുകൾ ആണ് ഇന്ത്യക്ക് മുൻപിൽ അവശേഷിക്കുന്നത്. ഇതിൽ ആദ്യത്തെ രണ്ട് ടെസ്റ്റുകൾ ബംഗ്ലാദേശിൻ്റെ തട്ടകത്തിലാണ്.

images 2022 12 13T115334.056

അവരുടെ ഹോം ഗ്രൗണ്ട് ആയതിനാൽ അത് ഒരു കടുത്ത വെല്ലുവിളിയാണ്. എന്നാൽ ഈ പരമ്പര ഇന്ത്യക്ക് വിജയിക്കേണ്ടത് അനിവാര്യമാണ്. രണ്ട് മത്സരങ്ങളും ഇന്ത്യക്ക് വിജയിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഇന്ത്യയുടെ കാര്യങ്ങൾ അവതാളത്തിൽ ആകും. പരിക്കേറ്റ രോഹിത് ശർമയുടെ അഭാവത്തിൽ രാഹുൽ ആണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റിൽ ഇതുവരെയും ഇന്ത്യയെ പരാജയപ്പെടുത്താൻ ബംഗ്ലാദേശിനെ സാധിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ പരമ്പര കഴിഞ്ഞാൽ ഇന്ത്യക്ക് കളിക്കേണ്ടത് ഓസ്ട്രേലിയക്കെതിരെയാണ്. അത് ഒരു വലിയ വെല്ലുവിളിയാണ്. നാല് മത്സരങ്ങളാണ് ആ പരമ്പരയിൽ ഉള്ളത്. ഇന്ത്യക്ക് പറയാൻ സാധിക്കുന്ന ചെറിയ മുൻതൂക്കം സ്വന്തം നാട്ടിൽ വച്ചാണ് നടക്കുന്നത് എന്നാണ്.

Read Also -  "സ്വപ്നം പോലെ തോന്നുന്നു", സംഗക്കാര തന്റെ ബാറ്റ് ഉപയോഗിച്ചതിൽ സഞ്ജുവിന്റെ ആവേശം.
images 2022 12 13T115339.862

എന്നാൽ ഓസ്ട്രേലിയയുടെ വമ്പൻ താരനിരയെ പരാജയപ്പെടുത്തുക എന്നത് ഇന്ത്യക്ക് എത്ര എളുപ്പമാകില്ല. അവശേഷിക്കുന്ന ആറ് ടെസ്റ്റ് മത്സരങ്ങളിൽ 5 എണ്ണം വിജയിച്ചാൽ മാത്രമാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. 5 എണ്ണം വിജയിച്ചില്ലെങ്കിൽ ഇന്ത്യക്ക് ഫൈനൽ കളിക്കാൻ സാധിക്കില്ല. ഇന്ത്യയുടെ ഈ പരമ്പരക്ക് ഇടയിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ പരമ്പരയിൽ വരുന്നുണ്ട്. ആ മത്സരവും ഫൈനല്‍ ടീമുകളെ നിര്‍ണയിക്കുന്നതില്‍ സ്വാധീനം ചെലുത്തും.

ഓസ്ട്രേലിയ ആണ് നിലവിലെ 108 പോയിൻ്റുകളുമായി പ്രകാരം തലപ്പത്ത്. 72 പോയിൻ്റുമായി സൗത്ത് ആഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. 64 പോയിൻ്റുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്തും ഇന്ത്യ നാലാം സ്ഥാനത്തുമാണ്. നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലാൻഡ് ഫൈനലിൽ ഉണ്ടാകില്ല എന്നത് ഉറപ്പാണ്. നിലവിലെ ഇന്ത്യയുടെ ഫോം പ്രകാരം ഫൈനലിൽ എത്തുന്നത് അത്ര എളുപ്പമല്ല.

Scroll to Top