അവസാന നിമിഷം 7 ഡോട്ട് ബോളുകള്‍. ഓസ്ട്രേലിയയെ തോല്‍പ്പിച്ചത് ഈ താരം

ഓസ്ട്രേലയിക്കെതിരെയുള്ള മൂന്നാം ടി20 വിജയിച്ച് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി. പത്ത് റണ്‍സിന്‍റെ വിജയം സ്വന്തമാക്കി ബംഗ്ലാദേശ് 3 – 0 പരമ്പരയില്‍ ലീഡ്. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് നിശ്ചിത 20 ഓവറില്‍ 117 റണ്‍സ് മാത്രമാണ് നേടാനായത്.

2 ഓവറില്‍ 23 റണ്‍സ് വേണമെന്നിരിക്കെ മുസതഫിസുര്‍ റഹ്മാന്‍ എറിഞ്ഞ 19ാം ഓവറില്‍ 1 റണ്‍ മാത്രമാണ് ഓസ്ട്രേലിയക്ക് നേടാനായത്. ക്രീസില്‍ നിന്ന ഡാനിയല്‍ ക്രിസ്റ്റ്യനെ റണ്‍സ് നേടാന്‍ മുസ്തഫിസര്‍ റഹ്മാന്‍ അനുവദിച്ചില്ലാ. മത്സരത്തിന്‍റെ അവസാന നിമിഷം 7 ഡോട്ട് ബോളുകളാണ് ഡാനിയല്‍ ക്രിസ്റ്റ്യന്‍ നേരിട്ടത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്കു വേണ്ടി ബെന്‍ മക്ഡെര്‍മേറ്റ് (35), മിച്ചല്‍ മാര്‍ഷ് (51) എന്നിവര്‍ മികച്ച തുടക്കം നല്‍കി. 15 പന്തില്‍ 20 റണ്ണുമായി അലക്സ് കെയറി വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍ തകര്‍പ്പന്‍ ബോളിംഗുമായി ബംഗ്ലാദേശ് ബോളര്‍മാര്‍ വിജയം നേടി. 10 പന്തില്‍ 7 റണ്ണാണ് ഡാനിയല്‍ ക്രിസ്റ്റ്യന്‍ നേടിയത്. മുസ്തഫിസര്‍ റഹ്മാന്‍ 4 ഓവറില്‍ 9 റണ്ണാണ് വഴങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 127/9 എന്ന സ്കോറാണ് നേടിയത്. മഹമ്മദുള്ള 52 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാക്കിബ് 26 റൺസും അഫിഫ് 19 റൺസും നേടി.

അരങ്ങേറ്റ മത്സരത്തിൽ ഓസ്ട്രേലിയന്‍ താരം ഹാട്രിക്ക് നേടി നഥാന്‍ എല്ലിസ്. മത്സരത്തിന്റെ അവസാന ഓവറിലെ മൂന്ന് പന്തിൽ മഹമ്മദുള്ള, മുസ്തഫിസുര്‍ റഹ്മാന്‍, മഹേദി ഹസന്‍ എന്നിവരെ പുറത്താക്കിയാണ് എല്ലിസ് തന്റെ ഹാട്രിക്ക് നേടിയത്. എല്ലിസിനൊപ്പം രണ്ട് വീതം വിക്കറ്റുമായി ജോഷ് ഹാസല്‍വുഡും ആഡം സംപയും ഓസ്ട്രേലിയന്‍ ബൗളര്‍മാരിൽ തിളങ്ങി