രക്ഷകനായി ജഡേജ :അപൂർവ്വ നേട്ടവും ഇനി സ്വന്തം

ഇന്ത്യ :ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിൽ വീണ്ടും ആവേശപോരാട്ടം.ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 183 റൺസിന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം ഒന്നാം ഇന്നിങ്സിൽ 278 റൺസാണ് അടിച്ചെടുത്തത്.95 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യൻ ടീം ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് ഓപ്പണിങ് ബാറ്റ്‌സ്മാൻ രാഹുലിനോടും ഒപ്പം ഓൾറൗണ്ടർ ജഡേജയോടുമാണ്. ഇരുവരും കാഴ്ചവെച്ച മാസ്മരിക ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് ഏറെ ഭേദപെട്ട സ്കോറിലേക്ക് എത്തുവാൻ സഹായമായത്.ഏറെ നാളുകൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റ്‌ ടീമിലേക്ക് എത്തിയ രാഹുൽ 84 റൺസുമായി അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ ജഡേജ അതിവേഗ ഫിഫ്റ്റി അടിച്ചാണ് തന്റെ ബാറ്റിങ്ങിലെ മികവ് തെളിയിച്ചത്.

എന്നാൽ മത്സരത്തിൽ അപൂർവ്വമായ ചില നേട്ടങ്ങളും രവീന്ദ്ര ജഡേജ സ്വന്തം പേരിലാക്കി.86 പന്തിൽ നിന്നും 8 ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് ജഡേജ 56 റൺസ് അടിച്ചെടുത്തത്.ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ രാഹുലിനോപ്പം 60 റൺസ് കൂട്ടിച്ചേർക്കുവാനും ജഡേജക്ക് കഴിഞ്ഞു

മത്സരത്തിൽ ടെസ്റ്റ് ക്രിക്കറ്റ്‌ കരിയറിലെ അത്യപൂർവ്വ നേട്ടത്തിലേക്കും ജഡേജ ഇടം പിടിച്ചു.ടെസ്റ്റ് ക്രിക്കറ്റിൽ 2000 റൺസും 200 വിക്കറ്റും സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിലാണ് ജഡേജ സ്ഥാനം നേടിയത്.ടെസ്റ്റ് ക്രിക്കറ്റിൽ ഈ അപൂർവ്വ റെക്കോർഡ് കരസ്ഥമാക്കുന്ന അഞ്ചാം താരമാണ് ജഡേജ. കപിൽ ദേവ് അനിൽ കുംബ്ല, രവിചന്ദ്രൻ അശ്വിൻ, ഹർഭജൻ സിംഗ് എന്നിവർക്ക് ശേഷമാണ് ജഡേജ ഈ നേട്ടത്തിൽ എത്തുന്നത്.ഒപ്പം ഏറ്റവും കുറച്ച് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും ഈ റെക്കോർഡ് സ്വന്തമാക്കിയ താരങ്ങളിൽ ജഡേജ അഞ്ചാമത് എത്തി. കരിയറിലെ അമ്പത്തിമൂന്നാം ടെസ്റ്റിലാണ് ജഡേജയുടെ നേട്ടം