നിലവിലെ ലോകത്തിലെ മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാൾ താൻ തന്നെയാണെന്ന് ലോകത്തിനു മുമ്പിൽ തന്നെ പ്രകടനത്തിലൂടെ കാണിച്ചുകൊടുക്കുകയാണ് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഓസ്ട്രേലിയയ്ക്കെതിരെ ആണ് താരം ലോക റെക്കോർഡ് പ്രകടനം കാഴ്ചവെച്ചത്. അർഹിച്ച ഡബിൾ സെഞ്ച്വറിക്ക് 4 റൺസകലെ പുറത്തായെങ്കിലും ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സുകളിൽ ഒന്നാണ് ബാബർ അസം ഇന്നലെ കളിച്ചത്.
425 പന്തുകളിൽ 21 ബൗണ്ടറിയും ഒരു സിക്സറുമടക്കം 196 റൺസാണ് താരം നേടിയത്. 185 റൺസിൽ നിൽക്കെ ആണ് താരം പുതിയ ലോകറെക്കോഡ് തൻറെ പേരിൽ മാറ്റി കുറിച്ചത്. ടെസ്റ്റിലെ നാലാം ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡ് ആണ് താരം കരസ്ഥമാക്കിയത്.
1995 ഇംഗ്ലണ്ടിൻ്റെ മുൻ നായകൻ മൈക്കൽ അതേർട്ടൻ്റെ പേരിലായിരുന്നു ഇ റെക്കോർഡ്. അന്ന് സൗത്ത് ആഫ്രിക്ക ക്കെതിരെ നാലാം ഇന്നിംഗ്സിൽ പുറത്താകാതെ 185 റൺസ് എടുത്ത ആയിരുന്നു ഇംഗ്ലണ്ട് ഇതിഹാസം ചരിത്രം കുറിച്ചത്. ഇന്നത് പാകിസ്ഥാൻ താരം പഴങ്കഥയാക്കി. ഒരു ടെസ്റ്റിൻ്റെ നാലാം ഇന്നിംഗ്സിൽ ഏറ്റവുമധികം ബോളുകൾ നേരിട്ട നാലാമത്തെ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് താരം തൻറെ പേരിൽ ആക്കി.അതർട്ടൻ ആണ് ഒന്നാം സ്ഥാനത്ത്. അന്ന് ഇംഗ്ലണ്ട് ഇതിഹാസം 492 ബോളുകൾ ആയിരുന്നു നേരിട്ടത്. ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തുണ്ട്. 443 ബോളുകൾ ആയിരുന്നു അദ്ദേഹം നേരിട്ടത്.
ഓസ്ട്രേലിയയുടെ വിജയം തടഞ്ഞത് ബാബറിൻറെ ഈ കിടിലൻ ഇന്നിംഗ്സ് തന്നെയായിരുന്നു. 506 വിജയലക്ഷ്യവുമായി ഇറങ്ങി ഒരുഘട്ടത്തിൽ രണ്ടു വിക്കറ്റിന് 21 റൺസ് എന്ന നിലയിൽ പതറിയ പാകിസ്ഥാനെ ബാബറാണ് ഈ നിലയിൽ എത്തിച്ചത്. വിക്കറ്റ്കീപ്പർ മുഹമ്മദ് റിസ്വാൻ 104 റൺസ് നേടി ബാബറിനൊപ്പം ചേർന്ന് ടെസ്റ്റ് സമനിലയിൽ അവസാനിപ്പിക്കാൻ സഹായിച്ചു. ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്പിന്നർ നഥാൻ ലിയോൺ നാലു വിക്കറ്റുകൾ വീഴ്ത്തി. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് രണ്ടു വിക്കറ്റും ലഭിച്ചു.