റെക്കോഡ് ബുക്കില്‍ പേര് എഴുതിചേര്‍ക്കല്‍ തുടരുന്നു. ഇത്തവണ വിരാട് കോഹ്ലിക്ക് ഒപ്പം

റെക്കോഡ് ബുക്കുകളില്‍ തന്‍റെ പേര് എഴുതി ചേര്‍ക്കല്‍ തുടര്‍ന്ന് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഇംഗ്ലണ്ടിനെതിരെയുള്ള ആറാം മത്സരത്തില്‍ 3000 ടി20 റണ്‍സ് നേടുന്ന താരമായി മാറി. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ ഇല്ലാതിരുന്ന മത്സരത്തില്‍ അധിക ഉത്തരവാദിത്വം ബാബര്‍ അസം ഏറ്റെടുത്തു.

മത്സരത്തില്‍ 59 പന്തില്‍ 87 റണ്‍സാണ് താരം നേടിയത്. 7 ബൗണ്ടറിയും 3 സിക്സും നേടി. ബാബര്‍ അസമിന്‍റെ ഇന്നിംഗ്സിന്‍റെ പിന്‍ബലത്തില്‍ 169 റണ്‍സാണ് പാക്കിസ്ഥാന്‍ സ്കോര്‍ ചെയ്തത്.

ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ, ഐറിഷ് ബാറ്റ് പോൾ സ്റ്റെർലിംഗ് എന്നിവർക്കൊപ്പം ഇന്ത്യയുടെ സ്റ്റാർ ജോഡികളായ വിരാട് കോഹ്‌ലിയ്ക്കും രോഹിത് ശർമ്മയ്ക്കും ഒപ്പമാണ് 3000 റണ്‍ള്‍സ് ലിസ്റ്റില്‍ ബാബർ എത്തിയത്. 100-ൽ താഴെ ഇന്നിംഗ്‌സുകളിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് ബാബർ. ബാബറിനൊപ്പം മുൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.

വാസ്തവത്തിൽ, ബാബറും കോഹ്‌ലിയും നാഴികക്കല്ലിലെത്താൻ തുല്യ ഇന്നിംഗ്സാണ് എടുത്തിട്ടുണ്ട്, ഇരുവരും 3000 റണ്‍സ് നേട്ടം 81 ഇന്നിംഗ്‌സുകളിൽ പൂർത്തിയാക്കി, ടി20യിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് തികയ്ക്കുന്ന റെക്കോഡ് ഇപ്പോള്‍ ഇരുവരുടേയും പേരിലാണ്

ടി20യിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് തികച്ച താരങ്ങൾ

  • വിരാട് കോഹ്‌ലി: 81 ഇന്നിംഗ്‌സ്
  • ബാബർ അസം: 81 ഇന്നിംഗ്‌സ്
  • മാർട്ടിൻ ഗപ്റ്റിൽ: 101 ഇന്നിംഗ്‌സ്
  • രോഹിത് ശർമ്മ: 108 ഇന്നിംഗ്‌സ്