പോരാളിയായി ബാബര്‍ അസം. ടോപ്പ് ക്ലാസ് സെഞ്ചുറിയുമായി പാക്കിസ്ഥാനെ രക്ഷപ്പെടുത്തല്‍

babr azam century vs sri lanka

പാക്കിസ്ഥാനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് 4 റണ്‍സ് ലീഡ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 222 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 218 റണ്‍സില്‍ എല്ലാവരും പുറത്തായി. ബാബര്‍ അസമിന്‍റെ പോരാട്ടവും നസീം ഷായുടെ ചെറുത്തു നില്‍പ്പും ആണ് പാക്കിസ്ഥാനെ വമ്പന്‍ ലീഡ് വഴങ്ങുന്നതില്‍ നിന്നും തടഞ്ഞത്. 85 ന് 7 എന്ന നിലയില്‍ നിന്നും വാലറ്റക്കാരെ കൂട്ടുപ്പിടിച്ചാണ് ബാബര്‍ അസം പാക്കിസ്ഥാനെ മുന്നോട്ട് കൊണ്ടുപോയത്.

മത്സരത്തില്‍ സെഞ്ചുറി നേടിയ ബാബര്‍ അസം പാക്കിസ്ഥാന്‍റെ പോരാളിയായി. 119 റണ്‍ നേടിയ താരം അവസാനമായാണ് പുറത്തായത്. പതിനൊന്നാമനായി എത്തിയ നസീം ഷാ 50ലധികം ബോളുകള്‍ നേരിട്ടു.

342812

പാകിസ്ഥാൻ നായകൻ ബാബർ അസം അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസ് തികച്ചു. 228 ഇന്നിംഗ്‌സുകളിൽ നിന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തിയ അഞ്ചാമത്തെയും ഏഷ്യൻ ബാറ്റർമാരിൽ ഏറ്റവും വേഗതയേറിയ താരവുമാണ്. 232 ഇന്നിങ്‌സുകളിൽ നിന്ന് 10000 അന്താരാഷ്ട്ര റൺസ് തികച്ച മുന്‍ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെയാണ് ബാബർ മറികടന്നത്.

Read Also -  ചരിതം. ദക്ഷിണാഫ്രിക്കയെ വീണ്ടും തകർത്ത് അഫ്ഗാൻ. ഏകദിന പരമ്പര സ്വന്തമാക്കി
342807

വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സാണ് പട്ടികയിൽ ഒന്നാമതാണ്, 206 ഇന്നിംഗ്‌സുകളിൽ നിന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹം 10000 റൺസ് തികച്ചത്, വെസ്റ്റ് ഇൻഡീസിനായുള്ള തന്റെ 220-ാം ഇന്നിംഗ്സിലാണ് ബ്രയാന്‍ ലാറ ഈ നേട്ടം കൈവരിച്ചത്. യഥാക്രമം 217, 222 ഇന്നിംഗ്‌സുകളിൽ നിന്ന് 10000 റൺസ് തികച്ച ഹാഷിം അംലയും ജോ റൂട്ടുമാണ് ആദ്യ അഞ്ചിലെ മറ്റ് രണ്ട് കളിക്കാർ.

Scroll to Top