പകരക്കാരനായി എത്തി ഇരട്ട പ്രഹരവുമായി മുഹമ്മദ് സിറാജ്. സംപൂജ്യരായി ബെയര്‍സ്റ്റോയും റൂട്ടിനും മടക്കം

siraj 2 wickets in single over

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയില്‍ ആദ്യ 2 മത്സരങ്ങള്‍ ഇരു ടീമും വിജയിച്ചപ്പോള്‍ ഈ മത്സരം വിജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. അതേ സമയം മത്സരത്തില്‍ പ്രധാന താരം ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. താരത്തിനു പരിക്കേറ്റതിനാല്‍ മുഹമ്മദ് സിറാജിനു അവസരം ലഭിച്ചു.

ഇംഗ്ലണ്ടിനായി ജേസണ്‍ റോയും ജോണി ബെയര്‍സ്റ്റോയുമാണ് കളത്തിലിറങ്ങിയത്. മുഹമ്മദ് ഷമിയുടെ ഓവറില്‍ 3 ഫോറുകള്‍ അടിച്ചാണ് ജേസണ്‍ റോയി തുടങ്ങിയത്. രണ്ടാം ഓവര്‍ എറിയാനെത്തിയതാവട്ടെ അവസരം ലഭിച്ച മുഹമ്മദ് സിറാജ്. ഓവറിലെ 3ാം പന്തില്‍ തന്നെ സിറാജ്, ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. ഡ്രൈവ് ചെയ്യാനുള്ള ജോണി ബെയര്‍സ്റ്റോയുടെ ശ്രമം എഡ്ജായി ശ്രേയസ്സ് അയ്യരുടെ കൈകളില്‍ എത്തി. 3 ബോള്‍ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്‌.

തീര്‍ന്നില്ലാ ഓവറിലെ അവസാന പന്തില്‍ ജോ റൂട്ടിനെയും സംപൂജ്യനാക്കി മുഹമ്മദ് സിറാജ് പറഞ്ഞയച്ചു. എഡ്ജായി രണ്ടാം സ്ലിപ്പില്‍ രോഹിത് ശര്‍മ്മയാണ് ക്യാച്ച് പിടിച്ചത്. മെയ്ഡനോടെയാണ് മുഹമ്മദ് സിറാജ് മത്സരത്തില്‍ തുടക്കമിട്ടത്.

See also  തിരിച്ചുവരവുമായി റിഷഭ് പന്ത്. 13 പന്തിൽ നേടിയത് 18 റൺസ്.

England 1 Jason Roy, 2 Jonny Bairstow, 3 Joe Root, 4 Ben Stokes, 5 Jos Buttler (capt & wk), 6 Liam Livingstone, 7 Moeen Ali, 8 David Willey, 9 Craig Overton, 10 Brydon Carse, 11 Reece Topley.

India 1 Rohit Sharma (capt), 2 Shikhar Dhawan, 3 Virat Kohli, 4 Suryakumar Yadav, 5 Rishabh Pant (wk), 6 Hardik Pandya, 7 Ravindra Jadeja, 8 Mohammed Shami, 9 Mohammed Siraj, 10 Yuzvendra Chahal, 11 Prasidh Krishna.

Scroll to Top