ഷോര്‍ട്ട് ബോള്‍ കെണിയൊരുക്കി ഹാര്‍ദ്ദിക്ക് പാണ്ട്യ. തകര്‍പ്പന്‍ ക്യാച്ചുമായി രവീന്ദ്ര ജഡേജ

ravindra jadeja catch to dismiss buttler

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വിജയിച്ചതിനാല്‍ ഈ മത്സരം വിജയിക്കുന്നവര്‍ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. പരിക്ക് കാരണം ജസ്പ്രീത് ബുംറ കളിക്കാതിരിക്കുന്ന മത്സരത്തില്‍ പകരക്കാരനായി എത്തിയ മുഹമ്മദ് സിറാജ് മികച്ച തുടക്കം നല്‍കി.

ഒരോവറില്‍ ഇരട്ട പ്രഹരം നല്‍കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ചെറിയ ചെറിയ കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ട് മുന്നോട്ട് പോകുമ്പോള്‍ നിലയുറപ്പിച്ചവരെ പറഞ്ഞയച്ചത് ഹാര്‍ദ്ദിക്ക് പാണ്ട്യയായിരുന്നു. ആദ്യ സ്പെല്ലില്‍ ബെന്‍ സ്റ്റോക്ക്സിനെയും ജേസണ്‍ റോയിയേയും പുറത്താക്കിയ താരം പിന്നീട് ലിയാം ലിവിങ്ങ്സ്റ്റണിനെയും ജോസ് ബട്ട്ലറെയും പുറത്താക്കി.

ആ രണ്ട് ക്യാച്ചുകള്‍ നേടിയതാകട്ടെ രവീന്ദ്ര ജഡേജ. 37ാം ഓവറിലായിരുന്നു ഇരു വിക്കറ്റും വീണത്. 37ാം ഓവറില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയെ വരവേറ്റത് സിക്സിലൂടെയാണ്. എന്നാല്‍ തന്‍റെ ഷോര്‍ട്ട് ബോള്‍ പ്ലാനില്‍ ഉറച്ച് നിന്ന ഹാര്‍ദ്ദിക്ക് പാണ്ട്യ, മൂന്നാം ബോളില്‍ ലിവിങ്ങ്സ്റ്റണിനെ കുടുക്കി. മറ്റൊരു സിക്സ് ശ്രമം ബൗണ്ടറിയരികില്‍ അനായാസം രവീന്ദ്ര ജഡേജ കൈയ്യില്‍ ഒതുക്കി.

See also  24 കോടിയുടെ ചെണ്ട. സ്റ്റാര്‍ക്കിനെ പഞ്ഞിക്കിട്ട് കരണ്‍ ശര്‍മ്മ. ത്രില്ലിങ്ങ് പോരാട്ടത്തില്‍ കൊല്‍ക്കത്തക്ക് ഒരു റണ്‍സ് വിജയം.

ജോസ് ബട്ട്ലറെ ഔട്ടാക്കാന്‍ എടുത്ത അടുത്ത ക്യാച്ചായിരുന്നു ഏറ്റവും മനോഹരം. മറ്റൊരു ഷോട്ട് ബോളില്‍ സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ പന്ത് ഉയര്‍ന്നു പൊങ്ങി. എന്നാല്‍ ഓടിയെത്തിയ രവീന്ദ്ര ജഡേജ ഒന്നാന്തരം ക്യാച്ച് പൂര്‍ത്തിയാക്കി. ഡീപ്പ് സ്ക്വയര്‍ ലെഗില്‍ നിന്നും ഓടി തുടങ്ങിയ ജഡേജ ഡീപ് മിഡ് വിക്കറ്റിലാണ് ക്യാച്ച് നേടിയത്. 80 ബോളില്‍ 60 റണ്‍സാണ് ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ നേടിയത്.

Scroll to Top