ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ എല്ലാം കോവിഡ് വ്യാപനം കാരണം ബിസിസിഐ നീട്ടിവെക്കുവാൻ തീരുമാനിച്ചതോടെ ഇത്തവണ ഐപിഎല്ലിന്റെ ഭാഗമായ ഓസീസ് താരങ്ങളടക്കം എങ്ങനെ നാട്ടിൽ തിരികെയെത്തും എന്ന വലിയ ആശങ്കയിലായിരുന്നു .എന്നാൽ ഓസീസ് താരങ്ങൾക്കും സപ്പോർട് സ്റ്റാഫിനും നാട്ടിലേക്ക് പോകുവാൻ സഹായവുമായി എത്തിയിരിക്കുകയാണ് ബിസിസിഐ .
ഐപിഎല്ലിന്റെ ഭഭാഗമായിരുന്ന എല്ലാ ഓസ്ട്രേലിയൻ കളിക്കാരും കൂടാതെ പരിശീലകരും സപ്പോർട്ട് സ്റ്റാഫും മാച്ച്
ഒഫീഷ്യൽസും കമന്റേറ്റർമാരുമടങ്ങുന്ന സംഘം ഇന്ന് മാലദ്വീപിലേക്ക് തിരിച്ചു. ഇപ്പോൾ കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിൽ നിന്ന് നേരിട്ട് ഒരു മാർഗവും ഓസ്ട്രേലിയയിലേക്ക് പോകാൻ സാധിക്കില്ല .ഇന്ത്യയിൽ നിന്ന് വന്നവർക്ക് വിലക്കുള്ളതിനാൽ മാലദ്വീപിലേക്കാണ് ഓസ്ട്രേലിയൻ സംഘം ഇന്ന് പോയത്.
ബിസിസിഐ ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് എല്ലാവരും യാത്ര തിരിച്ചത് .ഓസ്‌ട്രേലിയൻ സർക്കാരിന്റെ യാത്രാവിലക്ക് നീങ്ങുന്നതുവരെ സംഘം മാലദ്വീപിൽ തുടരും. ഇതിനുശേഷമാവും എല്ലാവരും ഓസ്ട്രേലിയയിലേക്ക് തിരികെ പോകുക.മുൻപ് ഓസീസ് ലിൻ അടക്കം ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ത്യയിൽ നിന്ന് മടങ്ങുവാൻ പ്രത്യേക വിമാനം ഒരുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു .
അതേസമയം വിലക്ക് ലംഘിച്ച് ഇന്ത്യയിൽ നിന്ന് ഇപ്പോൾ നേരിട്ട് ഓസ്ട്രേലിയയിലെത്തുന്നവരെ ജയിലിലടക്കുമെന്ന് ഓസ്ട്രേലിയൻ സര്‍ക്കാര്‍ വ്യക്തമാക്കിയത് ഓസീസ് താരങ്ങൾക്ക് എല്ലാം വലിയ തിരിച്ചടി നല്കിയിരുന്നു .ഐപിഎല്ലിന്റെ ഭാഗമായ താരങ്ങൾക്കാർക്കും തന്നെ ഇളവ് നൽകേണ്ട എന്നാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ തീരുമാനം .ഇതാണ് താരങ്ങളെ മാലദ്വീപിൽ തുടരേണ്ട സാഹചര്യം ഒരുക്കിയത്. ഇത്തവണ ഐപിഎല്ലിൽ ഡേവിഡ് വാർണർ ,സ്റ്റീവ് സ്മിത്ത് ,ക്രിസ് ലിൻ അടക്കം പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു .