വീണ്ടും ഐപിൽ വരുന്നു : വേദിയൊരുക്കാമെന്ന് കൗണ്ടി ക്ലബ്ബുകൾ

82116353

താരങ്ങൾക്കിടയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പുനരാരംഭിക്കുവാനുള്ള ചർച്ചകൾ ബിസിസിഐ തുടങ്ങി കഴിഞ്ഞു .​ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങൾക്ക് വേദിയൊരുക്കാമെന്ന വലിയ വാഗ്ദാനം പലരും ബിസിസിക്ക് മുൻപിൽ അറിയിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ .ഇത്തവണ ഇന്ത്യയിൽ ഏപ്രിൽ 9 ആരംഭിച്ച ഐപിൽ മത്സരങ്ങൾ പാതിവഴിയിൽ കോവിഡ് ബാധ കാരണം നിർത്തി വെക്കേണ്ടി വന്നത് കോടികളുടെ നഷ്ടമാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്  വരുത്തിവെച്ചത് .

ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സീസണിലെ ശേഷിക്കുന്ന എല്ലാ  മത്സരങ്ങൾക്കും  വേദിയൊരുക്കാമെന്ന വാഗ്ദാനവുമായി  ഇംഗ്ലണ്ടിലെ കൗണ്ടി ക്ലബ്ബുകൾ രംഗത്ത് എത്തി കഴിഞ്ഞു .
ചില ക്ലബ്ബുകൾ അവരുടെ ആഗ്രഹം ബിസിസിഐയെ അറിയിച്ചു എന്നാണ് ബിസിസിഐയിലെ   ഉന്നതൻ വെളിപ്പെടുത്തിയത് .

ഇംഗ്ലണ്ടിലെ പ്രമുഖ കൗണ്ടി ക്ലബ്ബുകളുടെ ഹോം ​ഗ്രൗണ്ടുകളായ കിയാ ഓവൽ, എഡ്ജ്ബാസ്റ്റൺ, ഓൾഡ് ട്രാഫോർഡ്, എംസിസി എന്നിവക്ക് പുറമെ ലോർഡ്സ്  ക്രിക്കറ്റ് മൈതാനം ഹോം ​ഗ്രൗണ്ടായി ഉപയോ​ഗിക്കുന്ന ലങ്കാഷെയറും വാർവിക്ഷെയറും ചേർന്നാണ് ഇം​ഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന് മുന്നിൽ ഇത്തരമൊരു നിർദേശംവെച്ചത് .
അതേസമയം ഇംഗ്ലണ്ടിലെ കോവിഡ് വ്യാപനവും ബിസിസിഐ വിശദമായി പരിശോധിക്കുന്നുണ്ട് .

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

വരാനിരിക്കുന്ന ടി:20 ലോകകപ്പ് മുന്നോടിയായി  അവശേഷിക്കുന്ന  ഐപിൽ മത്സരങ്ങൾ നടത്തുക എന്നതാണ് ബിസിസിഐ പദ്ധതി .
ഇന്ത്യയില കോവിഡ് സാഹചര്യം രൂക്ഷമായി തുടർന്നാൽ ടി:20 ലോകകപ്പ്  യുഎഇയിൽ നടത്തുവാൻ ബിസിസിഐ തന്ത്രങ്ങൾ മെനയുന്നുണ്ട് .അതിനാൽ തന്നെ കഴിഞ്ഞ സീസൺ സമാനമായി  യുഎഇയിൽ ഐപിൽ  മത്സരങ്ങൾ നടത്തുവാനും  ബിസിസിഐ ഇപ്പോൾ  ആലോചിക്കുന്നുണ്ട് .

Scroll to Top