ജീവനാണ് പ്രധാനം : ഐപിൽ നീട്ടിവെച്ചതിനെ പിന്തുണച്ച്‌ വി .വി എസ് ലക്ഷ്മൺ – ടീം തോൽക്കുന്നതോ കാരണമെന്ന് സോഷ്യൽ മീഡിയ

IPL2018SRHPRACTICESESSION

അതിരൂക്ഷ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ പതിനാലാം സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ച ബിസിസിഐയുടെ പുതിയ തീരുമാനത്തെ  സ്വാഗതം ചെയ്‌ത് ഇന്ത്യന്‍ മുന്‍താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ടീമിന്റെ പ്രമുഖ  ഉപദേശകനുമായ വിവിഎസ് ലക്ഷ്‌മണ്‍.
ഇത്രയും മോശം അവസ്ഥയിൽ ഐപിൽ മാറ്റിയത് നന്നായി എന്നാണ് ലക്ഷ്മൺ പറയുന്നത് .

” ഐപിഎല്ലിൽ ടീമുകൾ എല്ലാം പാതി മത്സരങ്ങൾ പോലും പൂർത്തിയാക്കിയില്ല   ഇപ്പോൾ രണ്ട് നഗരങ്ങളിലായുള്ള നാല് ഫ്രാഞ്ചൈസികളുടെ ബയോ-ബബിളില്‍ പാളിച്ചകളുണ്ടായതിനെ തുടര്‍ന്ന് ബിസിസിഐ  ഐപിഎല്‍ ഒരു അറിയിപ്പ് ഉണ്ടാകും വരെ  നീട്ടിവയ്‌ക്കാനുള്ള തീരുമാനം കൈകൊണ്ടു .സത്യത്തിൽ  അപ്രതീക്ഷതമെങ്കിലും ഉചിതമായ തീരുമാനമാണ് ഇത് എന്നത് നമ്മൾ  ചിന്തിക്കുമ്പോൾ   മനസ്സിലാകും . ഇത്തരം അസാധാരണ ഘട്ടങ്ങളില്‍ ശാരീരിക ആരോഗ്യവും മാനസികാരോഗ്യവുമാണ് കൂടുതല്‍ പ്രധാനം. വലിയ ജാഗ്രതയോടെ തയ്യാറാക്കിയ ബയോ-ബബിള്‍ പോലും ഈ വലിയ ടൂർണമെന്റിൽ ഒരു നിമിഷം  പാളി എന്നത്  വലിയൊരു പാഠമാണ് നമ്മുക്ക് എല്ലാം .ലോകത്തെ ഏറെ വലയ്ക്കുന്ന കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒരു മില്ലി സെക്കന്‍ഡ് പോലും വീഴ്‌ച പാടില്ല വലിയ പാഠമാണ് ഈ ഐപിൽ നമ്മളെ ഓർമിപ്പിക്കുന്നത് ” ലക്ഷ്മൺ തന്റെ അഭിപ്രായം വിശദമാക്കി

See also  263 ഇനി മറക്കാം. ഐപിഎല്ലില്‍ റെക്കോഡ് തിരുത്തിയെഴുതി സണ്‍റൈസേഴ്സ് ഹൈദരബാദ്.

നേരത്തെ  മോർഗൻ നായകനായ  കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ടീമിലെ വരുൺ ചക്രവർത്തി ,സന്ദീപ് വാരിയർ എന്നിവർക്ക് പുറമെ സൺറൈസേഴ്‌സ് ഹൈദരാബാദ്  ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹക്കും കോവിഡ് രോഗം ബാധിച്ചിരുന്നു . സീസണിൽ ഏഴ് കളികൾ കളിച്ച ഹൈദരാബാദ് 6ലും തോറ്റിരുന്നു .

Scroll to Top