ഇതൊക്കെയാണ് ടീം. തകര്‍പ്പന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു ഓസ്ട്രേലിയ

ezgif 3 03f1aa9083 scaled

ഐസിസി ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു ഓസ്ട്രേലിയ. പാറ്റ് കമ്മിന്‍സിന്‍റെ കീഴില്‍ തകര്‍പ്പന്‍ നിരയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ മാസം 18 അംഗ സാധ്യത സ്ക്വാഡിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. അതില്‍ നിന്നും ആരോണ്‍ ഹാര്‍ഡി, നതാന്‍ എല്ലിസ്, തന്‍വീര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. നേരത്തെ സ്റ്റാര്‍ ബാറ്റര്‍ മാര്‍നസ് ലംബുഷെയ്ന് സ്ക്വാഡില്‍ ഇടം പിടിക്കാനായിരുന്നില്ലാ.

ക്യാപ്റ്റന്‍ കമ്മിന്‍സിനൊപ്പം ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പേസര്‍മാരായി എത്തുക. സീന്‍ ആബട്ടും സ്ക്വാഡില്‍ ഉണ്ട്. സ്പിന്നര്‍മാരായി ആഷ്ടണ്‍ ആഗറും ആദം സാംപയും ഉണ്ട്. ബാറ്റിംഗില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവര്‍ വരുമ്പോള്‍ ഒരു കൂട്ടം ഓള്‍റൗണ്ടര്‍മാരാണ് പിന്നീട് എത്തുന്നത്.

മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോണിസ്, കാമറണ്‍ ഗ്രീന്‍ എന്നിവര്‍ക്ക് ബാറ്റുകൊണ്ടും ബോളുകൊണ്ടും നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും. വിക്കറ്റ് കീപ്പര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത് അലക്സ് കെയറിയേയും ജോഷ് ഇംഗ്ലസിനെയുമാണ്.

Australia World Cup squad: Pat Cummins (c), Steve Smith, Alex Carey, Josh Inglis, Sean Abbott, Ashton Agar, Cameron Green, Josh Hazlewood, Travis Head, Mitch Marsh, Glenn Maxwell, Marcus Stoinis, David Warner, Adam Zampa, Mitchell Starc.

Read Also -  "ഈ സാഹചര്യമായിരുന്നു എനിക്കാവശ്യം, റിങ്കുവും നിതീഷും കസറി", പ്രശംസകളുമായി സൂര്യകുമാർ യാദവ്.

ഓസ്ട്രേലിയയുടെ ലോകകപ്പിലെ ആദ്യ മത്സരം ഒക്ടോബര്‍ 8 ന് ഇന്ത്യക്കെതിരെയാണ്. അതിനു മുന്‍പ് ഇന്ത്യക്കെതിരെ ഏകദിന പരമ്പരയും കളിക്കുന്നുണ്ട്.

Scroll to Top