ഐപിഎൽ പതിനഞ്ചാം സീസണിൽ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ ഈയിടെ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തുകയും ചെയ്തു. താരത്തിൻ്റെ വേഗതയാണ് മുഖ്യ ആകർഷണം.
ഇപ്പോഴിതാ ഉമ്രാൻ മാലിക്കിനെ ടീമിൽ എടുത്തതിൻ്റെ സന്തോഷം പങ്കു വെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ. ടെസ്റ്റ് ക്രിക്കറ്റിലും താരത്തെ കളിപ്പിക്കണം എന്ന് അസ്ഹറുദ്ദീൻ ആവശ്യപ്പെട്ടു. പക്ഷേ ഒരു ആശങ്കയും അസറുദ്ദീൻ പങ്കുവെച്ചു.
“ഉമാൻ ടെസ്റ്റ് ടീമിലെത്തണമെന്നാണ് ഞാന്യം ആഗ്രഹിക്കുന്നത്.
എന്നാൽ ജോലിഭാരമേൽക്കാതെ അവനെ കൈകാര്യം ചെയ്യണം. അതിത് പറ്റിയില്ലെങ്കിൽ പരിക്കുകൾ
സംഭവിച്ചേക്കാം. ഒരു പേസർക്ക് വേണ്ട എല്ലാ പിന്തുണയും താരത്തിന് ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”-അസറുദ്ദീൻ പറഞ്ഞു.
ജൂൺ 9നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വൻറി20 മത്സരം. ഹർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തി. രാഹുൽ നയിക്കുന്ന ടീമിൽ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ ദിനേശ് കാർത്തികും ഉണ്ടാകും. അതേസമയം ഐപിഎല്ലിൽ മോശം ഫോമിൽ കളിച്ച ഓൾറൗണ്ടർ വെങ്കടേഷ് അയ്യർ ടീമിൽ സ്ഥാനം നിലനിർത്തിയത് ചില വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.