ഇനി അവനെ ലോകകപ്പ് ടീമിൽ നിന്നും പുറത്താക്കാനാകില്ല. രാജസ്ഥാൻ സൂപ്പർതാരത്തെ കുറിച്ച് ഗവാസ്ക്കർ.

images 90

ഐപിഎല്ലിൽ മിന്നുന്ന പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസണിൻ്റെ കീഴിൽ പോയിൻ്റ് പട്ടികയിൽ രണ്ടാമതെത്തിയ രാജസ്ഥാൻ റോയൽസ് ചൊവ്വാഴ്ച ആദ്യ ക്വാളിഫയറിന് ഇറങ്ങുകയാണ്. പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെയാണ് രാജസ്ഥാൻ റോയൽസ് നേരിടുക. സഹ കളിക്കാരുടെ മികച്ച ഫോമിൽ വിശ്വസിച്ച് ആയിരിക്കും സഞ്ജു നാളെ മത്സരത്തിന് ഒരുങ്ങുന്നത്.

ജോസ് ബട്ട്ലർ, ട്രെൻഡ് ബോൾട്ട്, ചഹൽ, അശ്വിൻ എന്നിവർ മികച്ച ഫോമിലാണ്. ഓറഞ്ച് ക്യാപ്പിൽ ഒന്നാം സ്ഥാനത്തുള്ള ജോസ് ബട്‌ലറും പർപ്പിൾ ക്യാപ്പിൽ ഒന്നാംസ്ഥാനത്തുള്ള ചഹലും തൻ്റെ ടീമിലുള്ളത് സഞ്ജുവിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. കഴിഞ്ഞ മത്സരത്തിൽ ബട്ലർ നിറംമങ്ങിയപ്പോൾ യുവതാരം ജയ്സ്വാൾ അവസരത്തിനൊത്ത് ഉയർന്നതും രാജസ്ഥാൻ റോയൽസിന് മുതൽക്കൂട്ടാണ്. പന്തുകൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും ഇത്തവണ എല്ലാവരെയും ഞെട്ടിച്ച പ്രകടനമാണ് അശ്വിൻ കാഴ്ചവയ്ക്കുന്നത്. അവസാന മത്സരത്തിൽ രാജസ്ഥാൻ്റെ ബാറ്റിംഗ് ഹീറോ അശ്വിൻ ആയിരുന്നു.

images 91


മികച്ച പ്രകടനം കാഴ്ചവെക്കുന്ന അശ്വിനെ ഒക്ടോബറിൽ നടക്കുന്ന ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ല എന്ന അവകാശവാദമുന്നയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ബാറ്റിംഗ് നിരയിൽ ഏത് സ്ഥാനത്തും ഇറങ്ങാൻ കെൽപ്പുള്ള താരമാണ് അശ്വിൻ എന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു. ക്ലബ്ബ് തലത്തിൽ ഓപ്പണിങ് ബാറ്ററായാണ് അശ്വിൻ കരിയർ തുടങ്ങിയത്. ഇന്ന് അവൻ ലോകത്തിലെ മികച്ച സ്പിന്നർമാരിൽ ഒരാൾ ആണ്.

See also  7 കളികളിൽ നിന്ന് നേടിയത് 131 റൺസ്, ബോളിങിലും മോശം. പൂർണ പരാജയമായി ഹർദിക് പാണ്ഡ്യ.
images 92


പക്ഷേ അപ്പോഴും അഞ്ച് ടെസ്റ്റ് സെഞ്ച്വറികൾ അവൻ്റെ പേരിലുണ്ട്. അതിനർത്ഥം അശ്വിൻ ബാറ്റ് ചെയ്യാനാവും എന്ന് തന്നെയാണ്. അശ്വിനും അത് അറിയാം. ഇപ്പോൾ ട്വൻറി20 ക്രിക്കറ്റിലും നന്നായി ബാറ്റ് ചെയ്യാൻ തനിക്ക് ആവും എന്ന് അവൻ തെളിയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ലോകകപ്പ് ടീമിൽ നിന്നും അവനെ ഒഴിവാക്കാൻ സാധിക്കില്ല. അതു തന്നെയാണ് അശ്വിൻ്റെ പ്രധാന ലക്ഷ്യവും. അതുകൊണ്ടാണ് ഈ പ്രകടനത്തിൽ അശ്വിൻ ഇത്രയും ആവേശഭരിതനാകുന്നത്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും മികവുകാട്ടി എന്നെ ലോകകപ്പ് ടീമിൽ എടുക്കൂ എന്നാണ് അദ്ദേഹം സെലക്ടർമാരോട് വിളിച്ചു പറയുന്നത്.”-ഗവാസ്ക്കർ പറഞ്ഞു.

Scroll to Top