നേരിയ മേൽക്കൈ രാജസ്ഥാന്, അശ്വിൻ-ചഹൽ കോംബോ നിർണായകമാകും, ഗുജറാത്തും കരുത്തർ.

ഐപിഎൽ പതിനഞ്ചാം സീസണിലെ പ്ലെയർ ഓഫ് മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയൽസ്, ലക്നൗ സൂപ്പർ ജയൻ്റ്‌സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് അവസാന നാലിൽ ഇടം പിടിച്ചിരിക്കുന്നത്. ഇപ്പോഴിതാ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഗുജറാത്ത് ആണെങ്കിലും ക്വാളിഫൈ ഒന്നിൽ നേരിയ മുൻതൂക്കമുള്ളത് രാജസ്ഥാൻ റോയൽസിന് ആകുമെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ന്യൂസിലാൻഡ് നായകൻ ഡാനിയൽ വെട്ടോറി.

“ഇരു ടീമുകളുടെയും ബോളിങ് നിര സന്തുലിതമാണ്.അശ്വിൻ ചെഹൽ സഖ്യത്തിന്റെ ബോളിങ് എനിക്ക് ഏറെ ഇഷ്ടമാണ്.മധ്യ ഓവറുകളിൽ പ്രത്യേക പ്രകടനം തന്നെ പുറത്തെടുക്കാൻ സഖ്യത്തിനു കഴിഞ്ഞേക്കും. ഇക്കാര്യം കൊണ്ടും, ടീമിൽ ട്രെന്റ് ബോൾട്ട് ഉള്ളതുകൊണ്ടും രാജസ്ഥാനു നേരിയ മുൻതുക്കം ലഭിച്ചേക്കുമെന്നാണു കരുതുന്നത്. ഗുജറാത്തിന്റെ ബോളിങ്ങിനെ അല്പം പോലും വിലകുറച്ചു കാണുന്നുമില്ല. ഹെറ്റ്മയർ കൂടി തിരിച്ചെത്തിയതോടെ ഏറ്റവും കരുത്തുറ്റ ടീമിനെത്തന്നെയാണു രാജസ്ഥാൻ വിന്യസിക്കുക. ഗുജറാത്ത് നിരയിൽ ലോക്കി ഫെർഗൂസൻ ഉണ്ടാകുമെന്നാണു കരുതുന്നത്.”- വെട്ടോറി പറഞ്ഞു.

images 94 1


ലീഗിലെ അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനോട് 8 വിക്കറ്റ് തോൽവി വഴങ്ങിയിരുന്നു. അതേസമയം ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ചു വിക്കറ്റിന് തകർത്താണ് രാജസ്ഥാൻ റോയൽസ് 2008നു ശേഷം പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനവും ഒന്നാം ക്വാളിഫയർ ബർത്തും ഉറപ്പിച്ചത്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ ചൊവ്വാഴ്ചയാണ് മത്സരം.

images 95 1

ചൊവ്വാഴ്ച മത്സരം മഴ ഭീഷണിയിലാണ്. 14 കളികളിൽ നിന്ന് 26 വിക്കറ്റുമായി ചഹൽ ആണ് സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത്. ഇത്രയും കളികളിൽ നിന്നും 11 വിക്കറ്റാണ് അശ്വിൻ്റെ സമ്പാദ്യം.