ഒറ്റ ഓവറില്‍ 3 വിക്കറ്റ്. ജസ്പ്രീത് ബുംറയുടെ വിടവ് നികത്തി അര്‍ഷദീപ് സിങ്ങ്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രോഹിത് ശര്‍മ്മ സൗത്താഫ്രിക്കയെ ബാറ്റിംഗിനയച്ചു. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദ്ദിക്ക് പാണ്ട്യ എന്നിവര്‍ ഇല്ലാത്തതിനാല്‍ അര്‍ഷദീപ് സിങ്ങിനും റിഷഭ് പന്തിനും അവസരം ലഭിച്ചു.

മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ 3 ഓവര്‍ അവസാനിച്ചപ്പോള്‍ 5 വിക്കറ്റ് സൗത്താഫ്രിക്കക്ക് നഷ്ടമായി. ആദ്യ ഓവറില്‍ 4 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ടെംബ ബാവുമ ദീപക്ക് ചഹറിന്‍റെ പന്തില്‍ പുറത്തായി.

അര്‍ഷദീപ് സിങ്ങ് എറിഞ്ഞ രണ്ടാം ഓവറില്‍ 3 വിക്കറ്റാണ് സൗത്താഫ്രിക്കക്ക് നഷ്ടമായത്. രണ്ടാം പന്തില്‍ ക്വിന്‍റണ്‍ ഡീകോക്ക് എന്‍സൈഡ് ഇഡ്ജിലൂടെ ബൗള്‍ഡായി മടങ്ങി. അഞ്ചാം പന്തിലും ആറാം പന്തിലും വിക്കറ്റ് വീഴ്ത്തി അര്‍ഷദീപ് ഹാട്രിക്കിന് വക്കിലെത്തി.

റിലീ റൂസോ റിഷഭിനു ക്യാച്ച് നല്‍കിയപ്പോള്‍ മില്ലറിന്‍റെ കുറ്റിയാണ് നഷ്ടപ്പെട്ടത്.

Previous articleഎന്തുകൊണ്ട് ജസ്പ്രീത് ബുംറ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളിക്കുന്നില്ലാ ? കാരണം ഇതാണ്
Next article❛കുറുക്കന്‍റെ കൗശലം❜. സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍റെ വിക്കറ്റ് ദീപക്ക് ചഹര്‍ വീഴ്ത്തിയത് ഇങ്ങനെ