❛കുറുക്കന്‍റെ കൗശലം❜. സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍റെ വിക്കറ്റ് ദീപക്ക് ചഹര്‍ വീഴ്ത്തിയത് ഇങ്ങനെ

bavuma bowled y deepak chahar

സൗത്താഫ്രിക്കന്‍ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ സൗത്താഫ്രിക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ 15 ബോളുകളില്‍ തന്നെ സൗത്താഫ്രിക്കയുടെ 5 വിക്കറ്റ് നഷ്ടമായി. ദീപക്ക് ചഹറും അര്‍ഷദീപ് സിങ്ങും ചേര്‍ന്നാണ് സൗത്താഫ്രിക്കന്‍ ടോപ്പ് ഓഡറെ നശിപ്പിച്ചത്.

ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ബവുമയെ വീഴ്ത്തി ദീപക്ക് ചഹറാണ് തുടക്കമിട്ടത്. തന്ത്രപരമായ നീക്കത്തിലൂടെയാണ് ദീപക്ക് ചഹര്‍, സൗത്താഫ്രിക്കന്‍ ക്യാപ്‌റ്റന്‍റെ വിക്കറ്റ് വീഴ്ത്തിയത്.

രണ്ടാം പന്തില്‍ ഡീക്കോക്ക് സിംഗിള്‍ എടുത്ത് ബവുമക്ക് സ്ട്രൈക്ക് കൈമാറി. ബവുമക്കെതിരെ ദീപക്ക് ചഹറിന്‍റെ അടുത്ത 3 പന്തുകള്‍ ഔട്ട്സ്വിങ്ങറായിരുന്നു. അവസാന പന്തും ഔട്ട്സ്വിങ്ങര്‍ പ്രതീക്ഷിച്ച് നിന്ന ബവുമക്ക് നേരിടേണ്ട് ഒരു ഇന്‍സ്വിങ്ങറായിരുന്നു.

ബവുമ ബാറ്റ് വയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്യാഡിനും ബാറ്റിനും ഇടയിലൂടെ സ്റ്റംപെടുത്താണ് പന്ത് കടന്നു പോയത്. നാലു പന്തില്‍ റണ്ണൊന്നുമെടുക്കാതെയായിരുന്നു ക്യാപ്റ്റന്‍റെ മടക്കം.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top