ഓഫ് സ്റ്റമ്പ് ട്രാപ്പിൽ വീണ് കോഹ്ലി :വീണ്ടും സെഞ്ച്വറി ഇല്ലാത്ത വർഷം

FB IMG 1640776028968

അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ ബാറ്റിങ് പ്രകടനത്താൽ കിങ് എന്ന വിശേഷണം കരസ്ഥമാക്കിയ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. ഏകദിന, ടി :20 ക്യാപ്റ്റൻസി നഷ്ടമായ വിവാദങ്ങളിൽ താരത്തിന്റെ പേര് പലപ്പോഴും വന്നെങ്കിലും തന്റെ പഴയ ബാറ്റിങ് പ്രതാപത്തിലേക്ക് കോഹ്ലി എത്തുമെന്നാണ് ആരാധകർ അടക്കം വിശ്വസിക്കുന്നത്. എന്നാൽ ഇപ്പോൾ പുരോഗമിക്കുന്ന സൗത്താഫ്രിക്കക്ക്‌ എതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിലും തന്റെ മോശം ബാറ്റിങ് പ്രകടനത്താൽ രൂക്ഷ വിമർശനങ്ങൾ കേൾക്കുകയാണ് വിരാട് കോഹ്ലി.

ഒന്നാം ടെസ്റ്റിലെ രണ്ടാമത്തെ ഇന്നിങ്സിലും ലഭിച്ച മികച്ച ബാറ്റിങ് തുടക്കം മുതലാക്കാൻ കഴിയാതെ പോയ കോഹ്ലി 18 റൺസിൽ തന്റെ വിക്കറ്റ് നഷ്ടമാക്കി. ഒരിക്കൽ കൂടി ഓഫ് സ്റ്റമ്പിന് പുറത്തൂടെ പോയ ബോളിലാണ്‌ കോഹ്ലിയുടെ വിക്കറ്റ് നഷ്ടമാക്കിയത്. നേരത്തെ ഒന്നാം ഇന്നിങ്സിലും മനോഹരമായി ബാറ്റ് ചെയ്ത ശേഷം കോഹ്ലി 35 റൺസിൽ ഒരു വൈഡ് ബോൾ ചേസ് ചെയ്ത് വിക്കറ്റ് നഷ്ടമാക്കിയിരുന്നു.

രാഹുൽ പുറത്തായ ശേഷം അഞ്ചാം നമ്പറിൽ എത്തിയ വിരാട് കോഹ്ലി മനോഹര കവർ ഡ്രൈവുകളിൽ കൂടി ബാറ്റിങ് ആരംഭിച്ചെങ്കിലും ഓഫ് സ്റ്റമ്പ് വെളിയിൽ കൂടി പോയ ഒരു ബോളിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് തന്റെ വിക്കറ്റ് നഷ്ടമാക്കിയത്. ഈ വർഷം പല തവണ ടെസ്റ്റിലും ഏകദിനത്തിലും വിരാട് കോഹ്ലി സമാനമായ രീതിയിൽ തന്റെ വിക്കറ്റ് നഷ്ടമാക്കിയിരുന്നു. ഈ ഒരു പുറത്താകലിൽ കൂടി ഈ വർഷവും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി നേടാത്ത താരമായി കോഹ്ലി മാറി.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

വിരാട് കോഹ്ലി അവസാനമായി ഒരു അന്താരാഷ്ട്ര സെഞ്ച്വറി അടിച്ചെടുത്തത് 2019 നവംബർ മാസത്തിലാണ്.2020ന് പിന്നാലെ 2021ലും സെഞ്ച്വറി നേടാതെ വർഷം അവസാനിപ്പിച്ച വിരാട് കോഹ്ലി മോശം ബാറ്റിങ് ഫോം ആരാധകരിലും ഇന്ത്യൻ ടീം മാനേജ്മെന്റിലും ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.

ക്യാപ്റ്റൻസി മികവിൽ കോഹ്ലി തിളങ്ങുന്നുണ്ട് എങ്കിലും ബാറ്റിങ് പ്രകടനത്തിൽ കോഹ്ലി പരാജയമായി മാറുന്നുവെന്നാണ് മുൻ താരങ്ങളടക്കം അഭിപ്രായപെടുന്നത്. ഓഫ് സ്റ്റമ്പിന് പുറത്തൂടെയുള്ള ബോളുകളിൽ വീണ്ടും കോഹ്ലി പുറത്താകുന്നത് ദ്രാവിഡിന് പരിഹരിക്കാൻ കഴിയുമെന്നും ചില ആരാധകർ നിരീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് വർഷകാലമായി ഒരു മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാൻ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല.

Scroll to Top