അന്ന് അവനെ കളിപ്പിച്ചതിന്‍റെ യുക്തി മനസ്സിലാകുന്നില്ലാ. മുന്‍ ഇന്ത്യന്‍ താരം പറയുന്നു.

ezgif 3 abfe4c0dc6

2019 ലെ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ട സംഭവമായിരുന്നു ഇന്ത്യന്‍ സ്ക്വാഡില്‍ അമ്പാട്ടി റായുഡുവിന് പകരം വിജയ് ശങ്കറെ ഉള്‍പ്പെടുത്തയത്. ഇതിനെതിരെ സമൂഹമാധ്യമത്തില്‍ പ്രതിഷേധിച്ച അമ്പാട്ടി റായുഡു പിന്നീട് ഇന്ത്യന്‍ ടീമില്‍ കളിച്ചില്ലാ. തന്‍റെ ക്രിക്കറ്റ് കരിയര്‍ വിരമിച്ചതിനു ശേഷം ഈ വിവാദ സംഭവത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് അമ്പാട്ടി റായുഡു.

വിജയ് ശങ്കറുമായി തനിക്ക് യാതൊരുവിധ പ്രശ്നങ്ങളില്ലെന്നും എന്നാല്‍ ആറിലോ ഏഴാമതോ ബാറ്റ് ചെയ്തുകൊണ്ടിരുന്ന വിജയ് ശങ്കറിനെ ടീമില്‍ തിരഞ്ഞെടുത്തതിന്‍റെ യുക്തി മനസ്സിലാക്കാന്‍ കഴിയുന്നില്ലന്ന് റായുഡു പറഞ്ഞു.

FxXxmpnWcAgKPw8

“രഹാനെയെ പോലെയുള്ള ഒരാളെ അല്ലെങ്കിൽ സമാനമായ ഏതെങ്കിലും കളിക്കാരനെ അല്ലെങ്കിൽ പരിചയസമ്പന്നനും സീനിയർ ആരെയെങ്കിലും അവർ തിരഞ്ഞെടുത്തിരുന്നെങ്കില്‍ , അത് മനസ്സിലാക്കാമായിരുന്നു. എല്ലാവരും ഇന്ത്യ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. അവർക്ക് മാത്രം അറിയാവുന്ന ഒരു കാരണത്താൽ അവർ എന്നെ തിരഞ്ഞെടുത്തില്ല. പക്ഷേ എന്നെ മാറ്റി ഒരാളെ നിയമിച്ചാൽ അത് ടീമിനും ഉപകാരപ്പെടണം.അവിടെയാണ് എനിക്ക് ദേഷ്യം വന്നത്.അത് വിജയ് ശങ്കറിനെ കുറിച്ചല്ല. ”

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

തന്റെ വൈറലായ ‘3D ഗ്ലാസ്’ ട്വീറ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ, മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് ബാറ്റർ പറഞ്ഞു, “എല്ലാവരും വിജയ് ശങ്കറിന്റെ പിന്നാലെ പോയി, എനിക്ക് ആ ഉദ്ദേശം ഇല്ലായിരുന്നു. എനിക്ക് അവരുടെ യുക്തി മനസ്സിലാക്കാൻ കഴിഞ്ഞില്ല. നിങ്ങൾ എന്നെ മാറ്റാൻ തീരുമാനിച്ചെങ്കിൽ, നിങ്ങൾ സമാനമായ ഒരു കളിക്കാരനെ തിരഞ്ഞെടുക്കാമായിരുന്നു.6, 7 നമ്പറുകൾ കളിക്കുന്ന ഒരു കളിക്കാരനെ നിങ്ങൾക്ക് എങ്ങനെ തിരഞ്ഞെടുത്ത് നാലാം നമ്പറില്‍ കളിപ്പിക്കാനാകും? “

വിജയ് ശങ്കറിനും എംഎസ്‌കെ പ്രസാദിനും എതിരെ എനിക്ക് വ്യക്തിപരമായി ഒന്നുമില്ല. ഞാൻ ലോകകപ്പിന് മുമ്പ് സമാന സാഹചര്യത്തില്‍ ന്യൂസിലൻഡിൽ കളിച്ചിട്ടുണ്ട്. . ഞാൻ നന്നായി തയ്യാറെടുത്തിരുന്നു. എന്താണ് സംഭവിച്ചതെന്ന് അവർക്ക് മാത്രമേ ഉത്തരം നൽകാൻ കഴിയൂ.” റായുഡു വ്യക്തമാക്കി.

Scroll to Top