തുടര്‍ച്ചയായി രണ്ടാം തവണെയും ഇന്ത്യയെ പരാജയപ്പെടുത്താമെന്ന മോഹവുമായി എത്തിയ പാക്കിസ്ഥാനു പിഴച്ചു. ഏഷ്യ കപ്പ് പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 147 റണ്‍സിനു എല്ലാവരും പുറത്തായി. 42 പന്തില്‍ നിന്നും 43 റണ്‍സെടുത്ത മുഹമ്മദ്ദ് റിസ്വാനാണ് ടോപ്പ് സ്കോററായത്.
ഓപ്പണിംഗില്‍ എത്തിയ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ 10 റണ്‍സാണ് അടിക്കാന്‍ കഴിഞ്ഞത്. സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍, ക്യാപ്റ്റന്‍റെ വിക്കറ്റ് പിഴുതതോടെ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ലാ. ഇന്ത്യയോട് ആദ്യ മത്സരത്തില്‍ തോല്‍വി നേരിട്ടതോടെ പാക്കിസ്ഥാന്‍റെ സെലക്ഷന്‍ രീതിയെ അക്തര്‍ വിമര്‍ശിച്ചു. പവര്‍പ്ലേയില്‍ ഒരുപാട് ഡോട്ട് ബോളുകള്‍ വരുന്നതും ബാബര്‍ അസം മൂന്നാമത് വരണം ആയിരുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
“റിസ്‌വാൻ റൺ-എ-ബോൾ കളിക്കുകയാണെങ്കിൽ, എന്ത് സംഭവിക്കും? ആദ്യ 6 ഓവറിൽ 19 ഡോട്ട് ബോളുകൾ. നിങ്ങൾ വളരെയധികം ഡോട്ട് ബോളുകൾ കളിച്ചാൽ നിങ്ങൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരും,” അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“ഇത് രണ്ട് ക്യാപ്റ്റൻമാരുടെയും മോശം സെലക്ഷൻ ആയിരുന്നു. ഇരുവരും തെറ്റായ ടീമുകളെ തിരഞ്ഞെടുക്കാൻ ശ്രമിച്ചു. അവർ (ഇന്ത്യ) ഋഷഭ് പന്തിനെ ഒഴിവാക്കി, ഞങ്ങൾ (പാകിസ്ഥാൻ) ഇഫ്തിഖർ അഹമ്മദിനെ നാലാം നമ്പറിൽ കൊണ്ടുവന്നു. ഇഫ്തിഖറിനോടോ മറ്റാരോടോ അനാദരവില്ല, പക്ഷേ ഞാൻ ഇത് ഒന്നിലധികം തവണ പറഞ്ഞു. ബാബർ അസം ഓപ്പൺ ചെയ്യരുത് പകരം വണ്‍ ഡൗണ്‍ ഇറങ്ങി ഇന്നിംഗ്‌സ് അവസാനം വരെ നങ്കൂരമിടണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ ഇരുവരും ചേർന്നാണ് ഇന്ത്യയ്‌ക്കെതിരെ 152 റൺസ് കൂട്ടിച്ചേർത്ത് ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയ്‌ക്കെതിരെ ആദ്യ വിജയം നേടാന്‍ സഹായിച്ചത്.