ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ വീണ്ടും രഹാനെക്ക് മുകളിൽ വീണ്ടും വെല്ലുവിളികൾ സൃഷ്ഠിക്കുന്നു .ഒരു മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചാൽ പലപ്പോഴും പിന്നീട് ഒരു മികച്ച ബാറ്റിംഗ് കാണണമെങ്കില്‍ ഒരുപാട് മത്സരങ്ങൾ കാത്തിരിക്കേണ്ടി വരും . വിദേശ പിച്ചുകളില്‍ മിക്കപ്പോഴും തിളങ്ങാറുള്ള രഹാനെ പലപ്പോഴും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പരാജയപ്പെടാറുണ്ട്. ഇംഗ്ലണ്ടിനെതിരെ ചെന്നൈ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ റൺസ് ഒന്നും നേടാതെയും ആണ് താരം പുറത്തായത്.
രണ്ടാം ഇന്നിങ്‌സില്‍ മികച്ച രീതിയിൽ പന്തെറിഞ്ഞ ജയിംസ് ആൻഡേഴ്സൺ പ്മാത്തിലാണ് രഹാനെ പുറത്തായത് .
നേരിട്ട മൂന്നാം പന്തിൽ തന്നെ റൺസ് ഒന്നും നേടാതെ രഹാനെ മടങ്ങി.ആൻഡേഴ്‌സന്റെ ഒന്നാന്തരമൊരു ഇൻസ്വിങ്ങർ താരത്തിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു ഇതോടെ ഒരു മോശം റെക്കോഡും അജിൻക്യ രഹാനെയുടെ പേരിലായി. പേസർ ആന്‍ഡേഴ്‌സനണിന് മുന്നില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ബാറ്റ്‌സ്മാനായി രഹാനെ. നാല് തവണ ടെസ്റ്റിൽ ആന്‍ഡേഴ്‌സണ്‍ രഹാനെയെ റണ്‍സെടുക്കാതെ പുറത്താക്കിയിട്ടുണ്ട്.
മുൻപ് ഇംഗ്ലണ്ട് പര്യടനത്തിനിടയിൽ ഓവലില്‍ രണ്ട് തവണയും ലീഡ്‌സില്‍ ഒരു തവണയും രഹാനെ ആന്‍ഡേഴ്‌സണിന് മുന്നില്‍ കീഴടങ്ങി. വിരേന്ദര്‍ സെവാഗ്, മുരളി വിജയ് എന്നീ താരങ്ങളെയാണ് രഹാനെ പിന്നിലാക്കിയത്. ഇരുവരും മൂന്ന് തവണ വീതം ആന്‍ഡേഴ്‌സണ്‍ മുന്നില്‍ ഡക്കായിട്ടുണ്ട്.