ഹഫീസും മാലിക്കും ടീമിൽ നിന്നും മാറണമോ :പിന്തുണയുമായി മുൻ നായകൻ

ഇത്തവണത്തെ ടി :20 ക്രിക്കറ്റ്‌ വേള്‍ഡ്‌ കപ്പിൽ എല്ലാവരെയും ഞെട്ടിച്ച മികച്ച പ്രകടനവുമായി കയ്യടികൾ നേടിയ ഒരു ടീമാണ് പാകിസ്ഥാൻ. സൂപ്പർ 12 റൗണ്ടിൽ കളിച്ച എല്ലാ മത്സരവും ജയിച്ച ഏക ടീമായി മാറിയ പാകിസ്ഥാൻ ടീമിന് പക്ഷേ സെമി ഫൈനലിൽ ഓസ്ട്രേലിയയോട് തോൽവി മാത്രമാണ് നേരിട്ടത്. ആവേശ ഫൈനലിൽ ഓസ്ട്രേലിയക്ക്‌ മുൻപിൽ തോറ്റ പാകിസ്ഥാൻ ഇപ്പോൾ ബംഗ്ലാ ടീമിന് എതിരായ ടി :പരമ്പര കളിക്കുകയാണ്. തുടർച്ചയായ പരമ്പര ജയങ്ങൾ ലോക ക്രിക്കറ്റിൽ വീണ്ടും പാകിസ്ഥാനെ വൻ ശക്തികളാക്കി മാറ്റുമ്പോൾ ടീമിലെ സ്ഥിര സാന്നിധ്യവും കരുത്തുമായി മാറുകയാണ് സീനിയർ താരങ്ങളായ ഷോയിബ് മാലിക്ക്, മുഹമ്മദ്‌ ഹഫീസ് എന്നിവർ.40 വയസ്സ് പിന്നിട്ട ഇവർ ഇരുവരും എന്ന് വിരമിക്കും എന്നുള്ള ചോദ്യങ്ങൾ കൂടി സജീവമാണ്.

അതേസമയം ഇവർ ഇരുവരും ഇനിയും ഏറെ കാലം ഇതേ ഫോമിൽ ടീമിൽ കളിക്കണമെന്നാണ് മുൻ പാകിസ്ഥാൻ നായകനായ ഇൻസമാം ഉൾ ഹഖ് അഭിപ്രായപെടുന്നത്. ടീമിനായി എന്നും മികച്ച പ്രകടനങ്ങൾ നടത്തുന്ന ഇവർ ഇരുവരും നാൽപത് വയസ്സ് പിന്നിട്ട കാരണത്താൽ ടീമിൽ നിന്നും മാറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.ഒരിക്കലും താരങ്ങളുടെ പ്രായ. അല്ല പ്രകടനമാകണം സെലക്ഷനുള്ള പ്രധാന ഘടകമെന്നും കൂടി ഇൻസമാം അഭിപ്രായപെട്ടു.

images 2021 11 21T180932.111

“ഒരു താരത്തെ നമ്മൾ ടീമിൽ നിന്നും മാറ്റുമ്പോൾ അവർക്ക് പകരക്കാറുണ്ടോ എന്നതാണ് നിർണായകം.ഒരിക്കലും 40 വയസ്സ് പിന്നിട്ടവർ പാകിസ്ഥാൻ ടീമിൽ സ്ഥാനം പിടിക്കരുത് എന്നുള്ള നിയമം ഇല്ല. അവർക്ക് മികച്ച പ്രകടനം ഇനിയും കാഴ്ചവെക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.എക്കാലവും ടീമിലെ യുവ താരങ്ങൾക്ക് ഒപ്പം മികവ് ബാറ്റിങ്ങിൽ അടക്കം പുറത്തെടുക്കുന്ന ഇരുവരെ ടീമിൽ നിന്നും മാറ്റുക എളുപ്പമല്ല “മുൻ നായകൻ വാചാലാനായി

Previous articleഡെത്ത് ഓവറുകളിൽ അവൻ ബുംറക്ക്‌ കൂട്ടാളി : പുകഴ്ത്തി റോബിൻ ഉത്തപ്പ
Next article❝ദ്രാവിഡില്‍ നിന്നും അത്തൊരമൊരു നിലവാരമില്ലായ്മ പ്രതീക്ഷിക്കണ്ട❞. വിമര്‍ശനവുമായി ഗംഭീര്‍