❝ദ്രാവിഡില്‍ നിന്നും അത്തൊരമൊരു നിലവാരമില്ലായ്മ പ്രതീക്ഷിക്കണ്ട❞. വിമര്‍ശനവുമായി ഗംഭീര്‍

Gambheer and Ravi Shasthri

ഐസിസി ടി20 ലോകകപ്പിലെ പുറത്താകലിനോടൊപ്പം രവി ശാസ്ത്രിയുടെ ഇന്ത്യന്‍ പരിശീലക സ്ഥാന കാലവധിയും അവസാനിച്ചിരുന്നു. രവി ശാസ്ത്രിയുടെ കീഴില്‍ നിരവധി വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സൗത്താഫ്രിക്കയിലും പരമ്പര വിജയിച്ചതും, ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് താരമായതും രവി ശാസ്ത്രിയുടെ കാലത്താണ്.

പക്ഷേ ഇതുവരെ ഐസിസി ടൂര്‍ണമെന്‍റുകള്‍ വിജയിക്കാന്‍ രവി ശാസ്ത്രി പരിശീലിപ്പിച്ച ടീമിനു സാധിച്ചട്ടില്ലാ. 2017 ചാംപ്യന്‍സ് ട്രോഫിയിലും, 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ടൂര്‍ണമെന്‍റിലും റണ്ണേഴ്സപ്പായിരുന്നു. 2019 ഏകദിന ലോകകപ്പില്‍ സെമിഫൈനലിലാണ് ഇന്ത്യ പുറത്തായത്. മുഖ്യ പരിശീലകനെന്ന നിലയിൽ ശാസ്ത്രിയുടെ പോരായ്മകളെക്കുറിച്ച് അഭിപ്രായം പറയാൻ ഗൗതം ഗംഭീറിനോട് ആവശ്യപ്പെട്ടപ്പോൾ, വിദേശ മത്സരങ്ങളിലെ ഇന്ത്യയുടെ പ്രധാന വിജയങ്ങളെ തുടർന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിമർശിച്ചു.

2019ല്‍ ഓസ്‌ട്രേലിക്കെതിരെ പരമ്പര നേടിയപ്പോള്‍ ശാസ്ത്രി പറഞ്ഞ വാചകം ഏറെ ചര്‍ച്ചയായിരുന്നു. 1983ലെ ലോകകപ്പിനേക്കാള്‍ വലിയ വിജയം എന്നാണ് ശാസ്ത്രി പറഞ്ഞ്.” മോശം രീതിയില്‍ കളിച്ചാലും നല്ലതുപോലെ കളിച്ചാലും വിനയത്തോടെ സംസാരിക്കണം. ടീമിനെ വിജയങ്ങളേയും പ്രകടനത്തേയും കുറിച്ച് മറ്റുള്ളവരാണ് പറയേണ്ടത്. അല്ലാതെ മറ്റൊരു നേട്ടത്തെ ഇകഴ്ത്തി മറ്റൊന്നിനെ പുകഴ്ത്തി പറയുന്നത് നിലവാരമില്ലായ്മയാണ്. രാഹുല്‍ ദ്രാവിഡില്‍ നിന്ന് അത്തരത്തിലൊന്ന് ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പാണ്. ” ഗംഭീര്‍ പറഞ്ഞു. 2011 ലോകകപ്പ് ഇന്ത്യ നേടിയപ്പോള്‍, ഈ ടീം ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് എന്ന് ആരും പ്രസ്താവന ഇറക്കിയില്ലാ എന്ന് ചൂണ്ടികാട്ടി.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.
Scroll to Top