ഡെത്ത് ഓവറുകളിൽ അവൻ ബുംറക്ക്‌ കൂട്ടാളി : പുകഴ്ത്തി റോബിൻ ഉത്തപ്പ

FB IMG 1637340099862

ഇന്ത്യ :ന്യൂസിലാൻഡ് മൂന്നാം ടി :20ക്ക്‌ ഇന്ന് കൊൽക്കത്തയിൽ തുടക്കം കുറിക്കും. പരമ്പരയിലെ ആദ്യത്തെ രണ്ട് കളികളും ജയിച്ച ഇന്ത്യൻ ടീം മറ്റൊരു ടി :20 പരമ്പര പൂർണ്ണമായി നേടുവാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ അഭിമാന ജയമാണ് കിവീസ് ടീം അവസാനത്തെ ടി :20യിൽ ലക്ഷ്യമിടുന്നത്. ഇന്നത്തെ മൂന്നാം ടി :20യിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾക്കുള്ള സാധ്യതകളുണ്ട്. യുവ താരങ്ങൾക്ക് അവസരം നൽകാനുള്ള സാധ്യത ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ചൂണ്ടികാട്ടി കഴിഞ്ഞു. നേരത്തെ റാഞ്ചിയില്‍ നടന്ന രണ്ടാം ടി :20യിൽ പേസർ ഹർഷൽ പട്ടേൽ തന്റെ അന്താരാഷ്ട്ര ടി :20യിലെ അരങ്ങേറ്റം നടത്തിയിരുന്നു.

അരങ്ങേറ്റ ടി :20യിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയിരുന്നു. താരത്തിന്റെ മനോഹരമായ ബൌളിംഗ് പ്രകടനം ഏറെ കയ്യടികൾ നേടിയിരുന്നു. ഐപിഎല്ലിൽ ഇത്തവണ പർപ്പിൾ ക്യാപ്പ് നേടിയത് ബാംഗ്ലൂർ ടീം അംഗമായ ഹർഷൽ പട്ടേലാണ്. വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ജസ്‌പ്രീത് ബുംറക്ക്‌ ഒപ്പം ഡെത്ത് ഓവറുകളിൽ ഗംഭീരമായി പന്തെറിയുവാൻ ഹർഷൽ പട്ടെലിന് കൂടി കഴിയുമെന്ന് പറയുകയാണിപ്പോൾ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

See also  "സഞ്ജുവും റിഷഭ് പന്തും ട്വന്റി20 ലോകകപ്പിൽ കളിക്കണം". നിർദ്ദേശം നൽകി ക്രിക്കറ്റ്‌ ഇതിഹാസം.

ഡെത്ത് ഓവറുകളിൽ ജസ്‌പ്രീത് ബുംറക്ക്‌ ഒപ്പം ഇന്ത്യൻ ടീം പരിഗണിക്കേണ്ട ഒരു താരമാണ് ഹർഷൽ പട്ടേൽ. തന്റെ എല്ലാ സ്കിലും ഉപയോഗിച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അവന് കഴിയും “ഉത്തപ്പ വാചാലനായി. നേരത്തെ റാഞ്ചിയിലെ ടി :20യിൽ നാല് ഓവറുകളിൽ വെറും 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി അപൂർവ്വ നേട്ടത്തിലേക്ക് എത്തിയ താരം ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെ എക്സ്പീരിയൻസും തനിക്ക് വളരെ അധികം സഹായകമായിയെന്നും തുറന്ന് പറഞ്ഞിരുന്നു.

Scroll to Top