ക്രിക്കറ്റ് ലോകം ഇന്ന് വളരെ അധികം ആശങ്കയോടെ നോക്കികാണുന്നത് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഭാവി എന്താകുമെന്നുള്ള കാര്യമാണ്. ഇന്ന് ലോകത്തെ മുഴുവൻ വിഷമത്തിലാക്കി ഓരോ ദിനവും വഷളായി മാറുന്ന ആ രാജ്യത്തെ മാറിയ രാഷ്‌ടീയ സാഹചര്യം അഫ്‌ഘാനിലെ ക്രിക്കറ്റ് ടീമിനെയും പ്രതിഭാശാലികളായ താരങ്ങളെയും ബാധിക്കുമോ എന്നുള്ള ചർച്ചകൾ ഇതിനകം സജീവമായി മാറി കഴിഞ്ഞു. അഫ്‌ഘാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഈ ഒരു ഘടനയിൽ താലിബാൻ ഭരണം എപ്രകാരമാണ് ഇടപെടലുകൾ നടത്തുക എന്നൊരു ആശങ്ക മുൻ താരങ്ങളും പ്രമുഖ ക്രിക്കറ്റ് നിരീക്ഷകരും ഇതിനകം അറിയിച്ച് കഴിഞ്ഞു. എന്നാൽ ആശ്വാസം നൽകുന്ന ചില വാർത്തകളാണ് ഇപ്പോൾ അഫ്‌ഘാനിസ്ഥാനിൽ നിന്നും പുറത്ത് വരുന്നത്.അഫ്‌ഘാനിസ്ഥാനിലെ ക്രിക്കറ്റ് സംഘാടകരെ അടക്കം താലിബാൻ മറ്റും എന്നുള്ള സൂചനകൾക്കിടയിലാണ് ഏറെ ചർച്ചയായി മാറുന്ന പുത്തൻ റിപ്പോർട്ട്
എന്നാൽ ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപെടുന്നത് അഫ്ഗാനിസ്ഥാന്‍ ടീം ക്രിക്കറ്റ് ബോര്‍ഡ് അസീസുള്ള ഫസ്ലിയെ വീണ്ടും ചെയര്‍മാനാക്കി എന്നുള്ള ചില റിപ്പോർട്ടുകൾ തന്നെയാണ്. നേരത്തെ ഏറെ വർഷകാലം മേധാവിയായിരുന്ന അസീസുള്ള ഫസ്ലിയെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ആക്ടിംഗ് ചെയര്‍മാനായി നിയമിച്ച വാർത്തയാണ് ആരാധകരെ അടക്കം ഞെട്ടിക്കുന്നത്. അഫ്‌ഘാനിസ്ഥാനിൽ താലിബാന്റെ പുത്തൻ ഭരണത്തിന് ശേഷമുള്ള ആദ്യ നിയമനമാണിത് എന്നതും ഒരു പ്രധാന സവിശേഷതയാണ്.മോശം രാഷ്ട്രീയ സാഹചര്യത്തിന് പിന്നാലെ താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ നിയമനമാണിത് എന്നതും ക്രിക്കറ്റ് ലോകം ഈ റിപ്പോർട്ടുകൾക്ക് ഒപ്പം സജീവമായി ചർച്ചയാക്കി കഴിഞ്ഞു.
നേരത്തെ അദ്ദേഹം 2018 സെപ്റ്റംബര്‍ മുതല്‍ 2019 ജൂലൈ വരെ അഫ്‌ഘാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയര്‍മാനായി ചുമതല വഹിച്ചിരുന്നു.കൂടാതെ പതിവ് പോലെ അഫ്‌ഘാൻ ക്രിക്കറ്റ് മുൻപോട്ട് പോകട്ടെ എന്നാണ് താലിബാന്റെ ഏറ്റവും പുതിയ തീരുമാനമെന്ന് എസിബി സിഇഒ ഹമീദ് ഷിന്‍വാരി കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളോട് പറഞ്ഞത്. അഫ്‌ഘാൻ ടീം വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ കളിക്കാനുള്ള സാധ്യതകളും ഇതിനൊപ്പം തെളിയുന്നുണ്ട്. റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ ഐപില്ലിൽ കളിക്കാൻ എത്തുമെന്ന് സൺറൈസേഴ്സ് ടീം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു