ഞങ്ങൾ കണ്ടെടാ ആ പഴയ ധോണിയെ :വീണ്ടും സിക്സ് പൂരവുമായി ധോണി

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ഇപ്പോൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐപിൽ സീസണിന് തുടക്കം കുറിക്കാനാണ്. വളരെ ഏറെ ആവേശം നിറഞ്ഞ ഐപിൽ പതിനാലാം സീസൺ മെയ്‌ ആദ്യ വാരമാണ് പക്ഷേ അതിരൂക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് ബിസിസിഐ പൂർണ്ണമായി നിർത്തിവെച്ചത്. എന്നാൽ നീണ്ടകാലം ചർച്ചകൾ എല്ലാം പൂർത്തിയാക്കിയാണ് ബാക്കി ഐപിൽ മത്സരങ്ങൾ എല്ലാം യൂഎഇയിൽ അടക്കം നടത്തുവാനായി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എല്ലാ ടീമുകളും അവശേഷിക്കുന്ന സീസണിലെ മത്സരങ്ങൾക്കായി ഒരുക്കങ്ങൾ എല്ലാം ഇതിനകം ആരംഭിച്ച് കഴിഞ്ഞു. വിദേശ താരങ്ങൾ പലരും സീസണിൽ നിന്നും പിന്മാറിയ സാഹചര്യത്തിൽ പകരമായി താരങ്ങളെ സ്വാഡിലേക്ക് എത്തിക്കാൻ ടീമുകൾ എല്ലാം നടപടികൾ ആരംഭിച്ച് കഴിഞ്ഞു. എന്നാൽ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ഇപ്പോൾ ചർച്ചയാക്കി മാറ്റുന്നത് ചെന്നൈ സൂപ്പർ കിങ്‌സ് ടീം പ്രാക്ടിസ് ക്യാമ്പ് തന്നെയാണ്.

ഐപിൽ പതിനാലാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങൾക്ക് മുന്നോടിയായി പ്രീ സീസൺ ക്യാമ്പിന് തുടക്കം കുറിച്ച ആദ്യ ടീമായ ചെന്നൈ ടീം കഴിഞ്ഞ ദിവസം പ്രമുഖ താരങ്ങളെ അടക്കം ഉൾപ്പെടുത്തി പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ടീമിന്റെ നായകൻ ധോണി, റെയ്ന, റായിഡു, കൃഷ്ണപ്പ ഗൗതം, ഋതുരാജ് ഗെയ്ക്ഗ്വാദ്, റോബിൻ ഉത്തപ്പ എന്നിവർ പരിശീലനം ക്യാമ്പിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം ഏറെ നേരമാണ് നായകൻ മഹേന്ദ്ര സിങ് ധോണി ബാറ്റിങ് തുടർന്നത്. പേസർമാരെ, സ്പിന്നർമാരെ എല്ലാം വളരെ അധികം സമയം നേരിട്ട ധോണി സ്പിന്നർമാർക്ക് എതിരെ ക്രീസിൽ നിന്നും ചാടി വന്നാണ് ഷോട്ടുകൾ പായിച്ചത്.

അതേസമയം വളരെ ഏറെ ചർച്ചയയായി ഇപ്പോൾ മാറുന്നതും ധോണിയുടെ ഈ പവർഫുൾ ഷോട്ടുകൾ തന്നെയാണ്. നായകൻ ധോണി തന്റെ പഴയകാലത്ത് കാഴ്ചവെച്ച മികവിൽ സ്പിന്നർമാർക്ക് എതിരെ സിക്സ് അടിക്കുന്നത് വളരെ ഏറെ വൈറലാക്കി മാറ്റുകയാണ് ക്രിക്കറ്റ്‌ ലോകം. പഴയ ബാറ്റിങ് ഫോമിലേക്ക് ധോണി കൂടി എത്തുന്നത്തോടെ ചെന്നൈ ടീമിനെ ഇനി തോൽപ്പിക്കാൻ കഴിയില്ല എന്നും ചില ആരാധകർ അഭിപ്രായമായി പറയുന്നുണ്ട്. ഈ സീസണിൽ ധോണിക്ക്‌ പക്ഷേ തന്റെ ഫോം വീണ്ടെടുക്കാനുള്ള അവസരമാണ് വരാനിരിക്കുന്ന ബാക്കി മത്സരങ്ങൾ