ഇങ്ങനെയാണെങ്കില്‍ അവനെ കളിപ്പിക്കണ്ട. കടുത്ത സ്വരത്തില്‍ ആകാശ് ചോപ്ര

മൊഹാലിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി20യിൽ ദിനേഷ് കാർത്തിക്കിന് മുന്നേ അക്‌സർ പട്ടേൽ ബാറ്റ് ചെയ്യാന്‍ എത്തിയത് കണ്ട് അശ്ചര്യപ്പെട്ടതായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര.

ആറിലധികം ഓവറുകൾ ബാക്കിയുള്ളപ്പോഴാണ് അക്സര്‍ പട്ടേൽ ബാറ്റ് ചെയ്യാന്‍ എത്തിയത്, 16-ാം ഓവറിൽ അക്സര്‍ പുറത്തായതിനു ശേഷമാണ് ദിനേശ് കാർത്തിക് ബാറ്റിംഗിനിറങ്ങിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ കാർത്തിക്കിനെ അവസാന നിമിഷങ്ങളിലേക്ക് മാറ്റിവയ്ക്കുന്നതില്‍ അർത്ഥമില്ലെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിൽ ഡികെയുടെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് ആകാശ് ചോപ്രയ്ക്ക് പറഞ്ഞു.

“13.2 ഓവറിന് ശേഷം 38 പന്തുകള്‍ ബാക്കിയുള്ളപ്പോള്‍ ദിനേശ് കാർത്തിക്കിന് മുന്‍പായി അക്സർ പട്ടേൽ ബാറ്റ് ചെയ്യാൻ എത്തി. കാര്‍ത്തികിന് പരമാവധി 19-20 പന്തുകൾ ലഭിക്കുമായിരുന്നു. ഇത്രയധികം പന്തുകൾ നേരിടാൻ പോലും അദ്ദേഹത്തിന് കഴിവില്ലെങ്കിൽ, ദയവായി അവനെ കളിപ്പിക്കരുത്.”

” 13ാം ഓവര്‍ ആയിരിക്കണം കട്ട് ഓഫ്. നിങ്ങൾ ഒരു വിക്കറ്റ് കീപ്പർ-ബാറ്ററാണെങ്കിൽ നിങ്ങൾക്ക് കുറഞ്ഞത് 20 പന്തുകളെങ്കിലും കളിക്കാൻ കഴിയണം. കാർത്തിക്കിനെ അയയ്ക്കാതിരുന്നത് ഒരു തെറ്റാണ്.” ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യ തങ്ങളുടെ ലോകകപ്പ് ടീമിനെ പുനഃക്രമീകരിച്ചാൽ അവസരം ലഭിച്ചേക്കാവുന്ന കളിക്കാർ
Previous articleബാബര്‍ താഴേക്ക്. ഒന്നാം ടി20 റാങ്ക് ലക്ഷ്യം വച്ച് ഇന്ത്യന്‍ താരം
Next articleആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ലോകകപ്പ് കഴിഞ്ഞാല്‍ വിരമിക്കില്ലാ. ആഗ്രഹം പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ