ബാബര്‍ താഴേക്ക്. ഒന്നാം ടി20 റാങ്ക് ലക്ഷ്യം വച്ച് ഇന്ത്യന്‍ താരം

indian cricket team 2022

ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങില്‍ ബാറ്റിംഗ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൊഹാലിയില്‍ നടന്ന ആദ്യ ടി20 മത്സരത്തില്‍ 46 റണ്‍സ് നേടിയാണ് ഒന്നാം സ്ഥാനത്തിന് അടുത്ത് എത്തിയത്. മുഹമ്മദ് റിസ്വാന്‍, ഏയ്ഡന്‍ മാര്‍ക്രം എന്നിവരാണ് ആദ്യ 2 സ്ഥാനങ്ങളില്‍.

ഏഷ്യ കപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ഇംഗ്ലണ്ടിനെതിരെ 31 റണ്‍സ് മാത്രം നേടിയ ബാബര്‍ അസം നാലാമതേക്ക് വിണു. ഓസ്ട്രേലിയക്കെതിരെ 71 റണ്‍സ് നേടിയ ഹര്‍ദ്ദിക്ക് പാണ്ട്യ 22 സ്ഥാനം മുന്നേറി 65ാമത് എത്തി. മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ കെല്‍ രാഹുല്‍ അഞ്ച് സ്ഥാനങ്ങള്‍ മുന്നേറി പതിഞ്ഞെട്ടാമതാണ്‌.

POS PLAYER TEAM RATING
1 Mohammad Rizwan PAK 825
2 Aiden Markram SA 792
3 Suryakumar Yadav IND 780
4 Babar Azam PAK 771
5    Dawid Malan ENG 725
6    Aaron Finch AUS 715
7 Devon Conway NZ 683
8
Pathum Nissanka SL 677
9 Muhammad Waseem UAE 671
10 Reeza Hendricks SA 628
See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

ജൊഷ് ഹേസല്‍വുഡ് ബോളിംഗ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മോശം പ്രകടനം കാഴ്ച്ചവച്ച ഭുവനേശ്വര്‍ കുമാര്‍ രണ്ട് സ്ഥാനം നഷ്ടമായി ഒന്‍പതാമതാണ്.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഹര്‍ദ്ദിക്ക് പാണ്ട്യ രണ്ട് സ്ഥാനങ്ങള്‍ മുന്നേറി അഞ്ചാമത് എത്തി.

Scroll to Top