ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ലോകകപ്പ് കഴിഞ്ഞാല്‍ വിരമിക്കില്ലാ. ആഗ്രഹം പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

cristiano Ronaldo

2024 യൂറോ കപ്പ് വരെ പോര്‍ച്ചുഗലിനായി കളിക്കും എന്ന് പ്രഖ്യാപിച്ചു സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ ഫുട്ബോള്‍ കരിയറിന്‍റെ അവസാന ഘട്ടത്തില്‍ തുടരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരമാണ്. ടീമില്‍ നിന്നും പോകാന്‍ താത്പര്യപ്പെട്ടെങ്കിലും ഓഫറുകള്‍ ഒന്നും വന്നില്ലാ.

നിലവില്‍ പോര്‍ച്ചുഗലിനൊപ്പം രാജ്യാന്തര ഡ്യൂട്ടിയിലാണ് റൊണാള്‍ഡോ. ഒരു അവാര്‍ഡ് ചടങ്ങിലാണ് പോര്‍ച്ചുഗലിനുമൊപ്പമുള്ള ഭാവി അദ്ദേഹം പറഞ്ഞത്.

“കുറച്ച് വർഷങ്ങൾ കൂടി ഫെഡറേഷന്റെ ഭാഗമാകാൻ ഞാൻ പ്രതീക്ഷിക്കുന്നു. എനിക്ക് ഇപ്പോഴും പ്രചോദനം തോന്നുന്നു, എന്റെ അഭിലാഷം ഉയർന്നതാണ്.

“ഞാൻ ലോകകപ്പിൽ ഉണ്ടാകും, എനിക്ക് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണം.”

” ഖത്തറില്‍ എന്‍റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ പലപ്പോഴും ഖത്തറിലേക്കും ദുബായിലേക്കും അവധിക്ക് പോകാറുണ്ട്. എനിക്ക് സന്തോഷമുണ്ട്, കാരണം ഇത് അവസാനത്തെ അന്താരാഷ്ട്ര ടൂർണമെന്റായിരിക്കും.” ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.

പോര്‍ച്ചുഗലിനായി 189 മത്സരങ്ങളില്‍ നിന്നും 117 ഗോളുകളാണ് റൊണാള്‍ഡോ നേടിയട്ടുള്ളത്.

Scroll to Top