മോട്ടേറയിലെ പുതുക്കിപണിത സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടോ ടീം മാനേജ്മെന്റോ ഇത്തരത്തിലൊരു തകർച്ച പ്രതീക്ഷിച്ചിരുന്നില്ല .മൊട്ടേറയിലെ കുത്തിത്തിരിയുന്ന പിച്ചിൽ ഇന്ത്യൻ സ്പിന്നർമാർ വിരിച്ച വലയിൽ ഇംഗ്ലണ്ട് ബാറ്റിംഗ് നിര 112 റൺസിൽ എല്ലാവരും പുറത്തായി .ഹോം ഗ്രൗണ്ടിൽ 6 വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലിനുള്ളതാണ് ഡേ :നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം .
തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലാണ് അക്ഷർ പട്ടേൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ചെപ്പോക്കിലെ രണ്ടാം ടെസ്റ്റില്‍ 60 റൺസ് മാത്രം വഴങ്ങി താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു . എന്നാല അഹമ്മദാബാദിലെത്തിയപ്പോള്‍
വെറും 36 റണ്‍സ് മാത്രം വഴങ്ങിയ താരം ആറ് വിക്കറ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടു .ഡേ :നൈറ്റ് ടെസ്റ്റിലെ അത്ഭുത പ്രകടനം താരത്തിന് ഒരു നേട്ടം കൂടി സമ്മാനിച്ചു . ഡേ :നൈറ്റ് ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം നടത്തുന്ന രണ്ടാമത്തെ സ്പിന്നറായിരിക്കുകയാണ് അക്ഷർ പട്ടേൽ .
വെസ്റ്റ് ഇന്‍ഡീസ് താരം ദേവേന്ദ്ര ബിഷൂവിന്റെ ബൗളിംഗ് പ്രകടനമാണ് പട്ടികയിൽ ഒന്നാമത് . 2016/17ല്‍ ദുബായിൽ പാകിസ്ഥാനെതിരായ ഡേ :നൈറ്റ് ടെസ്റ്റിൽ താരം എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതാണ് ഡേ :നൈറ്റ് ടെസ്റ്റിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം .എന്നാല്‍ പാകിസ്ഥാന്‍ താരം യാസിര്‍ ഷായെ മറികടക്കാന്‍ അക്ഷർ പട്ടേലിന് മോട്ടേറയിലായി .2017/18ല്‍ ദുബായിൽ നടന്ന ഡേ :നൈറ്റ് ടെസ്റ്റിൽ ശ്രീലങ്കക്ക് എതിരെ താരം ആറ് വിക്കറ്റ് നേടി .പക്ഷേ ഈ പ്രകടനത്തിന്റെ മുകളിലാണ് അക്ഷറിന്റെ ഈ 6 വിക്കറ്റ് പ്രകടനം . യാസിര്‍ 184 റണ്‍സാണ് ഇന്നിങ്‌സില്‍ വിട്ടുകൊടുത്തത്. ഇതോടെ സ്പിന്നറുടെ മികച്ച പ്രകടനങളുടെ പട്ടികയിൽ അക്ഷർ രണ്ടാമതെത്തി .
ഇംഗ്ലണ്ട് ഇന്നിങ്‌സിലൊന്നാകെ ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വീഴ്ത്തിയത്. ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ 3 വിക്കറ്റ് എറിഞ്ഞിട്ടിരുന്നു . ഡേ :നൈറ്റ് ടെസ്റ്റിൽ ഇതും മറ്റൊരു റെക്കോഡാണ്. പകല്‍- രാത്രി നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ ഇത്രയും വിക്കറ്റുകള്‍ സ്പിൻ ബൗളർമാർ
എറിഞ്ഞിടുന്നതും ഇതാദ്യം .