വീണ്ടും നാണക്കേടിന്റെ പട്ടികയിൽ ഇടം കണ്ടെത്തി ഇംഗ്ലണ്ട് : മൊട്ടേറയിൽ ആദ്യ ദിനം പിറന്നത് ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ച

images 2021 02 25T094857.192

ഇന്ത്യക്ക് എതിരായ പിങ്ക് ബോൾ ഡേ :നൈറ്റ്‌ ടെസ്റ്റിൽ മൊട്ടേറയിൽ ആദ്യ ദിനം ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ച .ഒന്നാം ദിനം ആദ്യ ഇന്നിങ്സിൽ കേവലം കേവലം 48.4 ഓവറുകള്‍ മാത്രം പിടിച്ചുനിന്ന  ഇംഗ്ലീഷ് ബാറ്റിംഗ് നിര ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 112ന് അവസാനിച്ചു. അക്ഷർ പട്ടേല്‍ ആറും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. 53 റണ്‍സ് നേടിയ സാക് ക്രൗളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. നൂറാം ടെസ്റ്റ് കളിക്കുന്ന ഇഷാന്ത് ശർമ്മക്ക്  ഒരു വിക്കറ്റുണ്ട്.

എന്നാൽ  മൊട്ടേറയിലെ ആദ്യ ഇന്നിംഗ്സ് നാണക്കേടിന്റെ മറ്റൊരു റെക്കോർഡാണ് റൂട്ടിന് സംഘത്തിനും സമ്മാനിച്ചത്‌ .ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നേടുന്ന ഏറ്റവും ചെറിയ സ്‌കോറുകളുടെ പട്ടികയിലാണ് അഹമ്മദാബാദിലെ  112 റണ്‍സ് ഇടം കണ്ടെത്തിയത് . ഇന്ത്യക്ക് എതിരായ  ആദ്യ അഞ്ച് ചെറിയ ഇന്നിംഗ്സ്  സ്‌കോറുകളില്‍ മൂന്നാമത്തേതാണ് ഇത് . എന്നാൽ പട്ടികയിലെ  മൂന്ന് ചെറിയ ഇംഗ്ലണ്ട് സ്കോറുകളും അവരുടെ  സ്വന്തം മണ്ണിൽ  വച്ചായിരുന്നുവെന്നുള്ളതാണ് ഏറ്റവും  പ്രധാന  വസ്തുത. 

101 റണ്‍സാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ടീം  നേടിയ ഏറ്റവും ചെറിയ സ്‌കോര്‍. 1971ല്‍ ഓവലിലായിരുന്നു ഏറ്റവും   ചെറിയ സ്‌കോറിൽ ഇംഗ്ലണ്ട്  തകർന്നത് . 1979/80ല്‍ രണ്ടാമത്തെ ചെറിയ സ്കോർ പിറന്നത്  മുംബൈയില്‍ നടന്ന ടെസ്റ്റ്  മത്സരത്തിലാണ്  ഇംഗ്ലണ്ട് 102 റണ്‍സിന് എല്ലാവരും  പുറത്തായി. 1986ല്‍ ഇതേ സ്‌കോറില്‍ ഒരിക്കല്‍കൂടി ഇംഗ്ലണ്ട് പുറത്തായി. ഇത്തവണ ഇംഗ്ലണ്ടിലെ  ലീഡ്‌സിലായിരുന്നു മത്സരം. ഇപ്പോൾ മൊട്ടേറെയിലെ 112 റൺസും മൂന്നാമതായി പട്ടികയിൽ ഇടം പിടിച്ചു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

അതേസമയം മാന്ത്രിക സ്പിൻ ബൗളിംഗ് പ്രകടനത്താൽ ഇന്ത്യൻ ടീം ഡേ :നൈറ്റ്‌ ടെസ്റ്റ് ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു .ഇംഗ്ലണ്ട് ആദ്യ  ഇന്നിങ്‌സിലെ ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയത്  സ്പിന്നര്‍മാരായിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യമായിട്ടാണ് സ്പിന്നര്‍മാര്‍ മാത്രം ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തുന്നത്.അക്ഷർ പട്ടേൽ 6 വിക്കറ്റും അശ്വിൻ 3 വിക്കറ്റും വീഴ്ത്തിയതാണ് ഇംഗ്ലണ്ട് കുതിപ്പിന് തടയിട്ടത് .

Scroll to Top