ലീഗ് കിരീടം കൈവിടാന്‍ ഉദ്ദേശമില്ല. മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് വിജയം.

Messi vs Elche

ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് വിജയം. ലാലീഗയില്‍ തരംതാഴ്ത്തല്‍ ഭീക്ഷണി നേരിടുന്ന എല്‍ക്കയെയാണ് പരാജയപ്പെടുത്തിയത്. ആല്‍ബയാണ് മറ്റൊരു ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളും പിറന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റിന്‍റെ ബാക്ക്ഹീല്‍ പാസ്സില്‍ നിന്നുമാണ് മെസ്സി ബാഴ്സലോണക്കായി ലീഡ് നേടിയത്. 69ാം മിനിറ്റില്‍ ഡിജോങ്ങില്‍ നിന്നും പാസ്സ് സ്വീകരിച്ച ലയണല്‍ മെസ്സി സീസണിലെ 18ാം ലീഗ് ഗോള്‍ നേടി. ബ്രാത്ത്വെയ്റ്റിന്‍റെ അസിസ്റ്റിലൂടെ മൂന്നാം ഗോള്‍ നേടിയ ജോഡി ആല്‍ബ, ബാഴ്സലോണയെ മൂന്നാം സ്ഥാനത്ത് എത്തിച്ചു.

24 മത്സരങ്ങളില്‍ നിന്നും 50 പോയിന്‍റാണ് ബാഴ്സലോണക്കുള്ളത്. ഒരു മത്സരം കുറവ് കളിച്ച അത്ലറ്റിക്കോ മാഡ്രിഡ് 55 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.