ലോകക്രിക്കറ്റിൽ ഇന്നും ടി :20 ക്രിക്കറ്റ് എന്നാൽ ആദ്യമേ ഓർമ വരുന്ന മുഖം വെസ്റ്റ് ഇൻഡീസ് താരങ്ങളുടെ തന്നെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എവിടെ ടി :20 ടൂർണമെന്റുകൾ നടന്നാൽ അവിടേ സജീവമായി എത്തുന്നത് വിൻഡീസ് താരങ്ങൾ തന്നെ.എന്നാൽ ഇപ്പോൾ ടി :20 ക്രിക്കറ്റിന് അത്ര ഭംഗി പോരായെന്നാണ് കരീബിയൻ ക്രിക്കറ്റ് ബോർഡിന്‍റെ ചിന്താഗതി.അനവധി വെറൈറ്റികൾ അടക്കം പുതിയ ലീഗിന്റെ പ്രഖ്യാപനം നടത്തുകയാണ് ഇപ്പോൾ.6 ഇറ്റി എന്നാണ് പുതിയ ടി :20 ലീഗ് പേര്.
ഓഗസ്റ്റ് 24 മുതൽ ഓഗസ്റ്റ് 28 വരെസെന്റ് കിറ്റ്സ് ആൻഡ് നെവിസിൽ നടത്താൻ തീരുമാനിച്ച ഈ ലീഗ് ബ്രാൻഡ് അംബാസഡർ മാറ്റാരുമല്ല വെസ്റ്റ് ഇൻഡീസ് ഇതിഹാസമായ ക്രിസ് ഗെയ്ലാണ്. 6 പുരുഷ ടീമുകളും മൂന്ന് വനിതാ ടീമുകളുമാണ് ടൂർണമെന്റ് ഭാഗമായി കളിക്കുക.
സോഷ്യൽ മീഡിയയിൽ കൂടി ടൂർണമെന്റ് ഘടനയും സംഘാടകർ പ്രഖ്യാപിച്ചു കഴിഞ്ഞു.അത് പ്രകാരം പതിവിൽ നിന്നും വ്യത്യസ്തമായി രണ്ട് ടീമിനും ബാറ്റിംഗ് സമയം 6 വിക്കറ്റുകൾ മാത്രമാണ് ഉള്ളത്.കൂടാതെ രണ്ട് ഓവർ പവർപ്ലെയാണ് ടീമുകൾക്ക് അനുവദിക്കുക. കൂടാതെ ആദ്യത്തെ രണ്ട് ഓവറിൽ അതായത് ഈ പവർപ്ലേ സമയം സിക്സ് അടിച്ചാൽ നെക്സ്റ്റ് ഓവർ (മൂന്നാം ഓവർ )കൂടി പവർപ്ലെയായി ലോക്ക് ചെയ്യാൻ കഴിയും.കൂടാതെ 5 ഓവർ ബോൾ ചെയ്തതിന് ശേഷമേ വിക്കെറ്റ് എൻഡുകൾ മാറ്റാൻ കഴിയൂ.ആരാധകരുടെ വോട്ട് അടിസ്ഥാനത്തിൽ ലഭിക്കുന്ന മിസ്ട്രി ഫ്രീ ഹിറ്റ് ഈ ടൂർണമെന്റിന്‍റെ സവിശേഷത കൂടിയാണ്