മഹേന്ദ്ര സിങ്ങ് ധോണിയുടെ റെക്കോഡ് തകര്‍ന്നു. ജോസ് ബട്ട്ലര്‍ ഇനി ഒന്നാമത്.

ഐപിഎല്ലിലെ തകര്‍പ്പന്‍ ഫോം ജോസ് ബട്ട്ലര്‍ തുടര്‍ന്നപ്പോള്‍, ക്രിക്കറ്റിലെ ചെറു രാജ്യമായ നെതര്‍ലന്‍റിനെതിരെ മാന്‍ ഓഫ് ദ സീരീസ് പ്രകടനമാണ് നടത്തിയത്. 3 മത്സരങ്ങളില്‍ 248 റണ്‍സാണ് ജോസ് ബട്ട്ലര്‍ നേടിയത്. ബുധനാഴ്ച നടന്ന മൂന്നാം ഏകദിനത്തിൽ നെതർലൻഡ്‌സിനെതിരെ, ബട്ട്‌ലർ ഇംഗ്ലണ്ടിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചു. മത്സരത്തില്‍ വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഒരു റെക്കോർഡ് നേടാനും താരത്തിനു സാധിച്ചു.

മത്സരത്തിലെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായ ബട്ട്‌ലർ നെതർലാൻഡിനെതിരെ അഞ്ച് സിക്‌സറുകളും ഏഴ് ഫോറുകളും പറത്തി. മൂന്നാം ഏകദിനത്തിൽ തന്റെ സിക്‌സ് അടിക്കുന്ന മികവ് പുറത്തെടുത്ത ബട്ട്‌ലർ ഇപ്പോൾ വിക്കറ്റ് കീപ്പർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഒരു ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പറത്തിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് ഇപ്പോൾ ഈ ഇംഗ്ലണ്ട് താരത്തിന്‍റെ പേരിലായി

GettyImages 1403815208

നെതർലൻഡ്‌സ് ഏകദിന പരമ്പരയിൽ ബട്‌ലർ 19 സിക്‌സറുകൾ അടിച്ചു. മുൻ ഇന്ത്യൻ നായകൻ ധോണിയുടെ റെക്കോഡാണ് മറികടന്നത്. 2005ലെ ഏകദിന പരമ്പരയിൽ ശ്രീലങ്കയ്‌ക്കെതിരെ 17 സിക്സാണ് ധോണി അടിച്ചുകൂട്ടിയത്. 2015ലെ പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെതിരെ 16 സിക്‌സറുകൾ അടിച്ചുകൂട്ടിയ എബി ഡിവില്ലിയേഴ്‌സ് ധോണിക്ക് പിന്നാലാണ്.

jos buttler vs netherland

മൂന്നാം ഏകദിനത്തില്‍ 245 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനായി ജേസണ്‍ റോയി (101) സെഞ്ചുറി നേടി. 30.1 ഓവറിലാണ് ഇംഗ്ലണ്ട് ചേസിങ്ങ് നടത്തിയത്.