വീണ്ടും കളി മറന്ന് സഞ്ജു. കൊൽക്കത്തയ്ക്കെതിരെ മോശം ബാറ്റിങ് പ്രകടനം.

രാജസ്ഥാൻ റോയൽസിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ മത്സരത്തിൽ തിളങ്ങാനാവാതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ 8 പന്തുകൾ നേരിട്ട സഞ്ജു കേവലം 12 റൺസ് മാത്രമാണ് നേടിയത്. 2 ബൗണ്ടറികൾ മാത്രമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്.

ഇതുവരെ ഈ ഐപിഎല്ലിൽ വളരെ മികച്ച പ്രകടനങ്ങളാണ് സഞ്ജു പുറത്തെടുത്തിരുന്നത്. എന്നാൽ മത്സരത്തിൽ ഹർഷിദ് റാണയുടെ പന്തിൽ സുനിൽ നരെയന് ക്യാച്ച് നൽകി സഞ്ജു സാംസൺ പുറത്താവുകയായിരുന്നു. രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു സാഹചര്യത്തിലാണ് സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായിരിക്കുന്നത്.

മത്സരത്തിൽ ജയസ്‌വാളിന്റെ വിക്കറ്റ് നഷ്ടമായ ശേഷമാണ് സഞ്ജു സാംസൺ ക്രിസിലെത്തിയത്. തുടക്കത്തിൽ കരുതലോടെയാണ് സഞ്ജു ആരംഭിച്ചത്. ശേഷം നാലാം ഓവറിൽ വൈഭവ് അറോറക്കെതിരെ സഞ്ജു ആക്രമണം അഴിച്ചു വിട്ടു. ഓവറിലെ ആദ്യ പന്തിലും രണ്ടാം പന്തിലും തുടർച്ചയായി ബൗണ്ടറികൾ നേടിയാണ് സഞ്ജു തന്റെ വരവറിയിച്ചത്.

എന്നാൽ അടുത്ത ഓവറിൽ തന്നെ സഞ്ജു പുറത്താവുകയുണ്ടായി. റാണ എറിഞ്ഞ പന്തിൽ ഒരു സ്വപ്ന ഷോട്ടിനാണ് സഞ്ജു സാംസൺ ശ്രമിച്ചത്. എന്നാൽ പന്ത് വിചാരിച്ചത് പോലെ കണക്ട് ചെയ്യാൻ സഞ്ജുവിനായില്ല. ഇതോടെ സഞ്ജു പുറത്താവുകയാണ് ഉണ്ടായത്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് കൊൽക്കത്ത മത്സരത്തിൽ കാഴ്ചവച്ചത്. തങ്ങളുടെ ഓപ്പണർ സോൾട്ടിന്റെ(10) വിക്കറ്റ് തുടക്കത്തിൽ തന്നെ കൊൽക്കത്തയ്ക്ക് നഷ്ടമായി.

എന്നാൽ സുനിൽ നരെയ്ൻ ഒരു വശത്ത് ക്രീസിലുറച്ച് ആക്രമണം അഴിച്ചു വിടുകയായിരുന്നു. പവർപ്ലേ ഓവറുകളിൽ രാജസ്ഥാൻ ബോളർമാർക്ക് മേൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ നരേയ്ന് സാധിച്ചു. മത്സരത്തിൽ 49 പന്തുകളിൽ നിന്നാണ് നരെയൻ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്.

മത്സരത്തിൽ 56 പന്തുകൾ നേരിട്ട നരെയൻ 13 ബൗണ്ടറികളും 6 സിക്സറുകളും അടക്കം 109 റൺസാണ് നേടിയത്. ശേഷം അവസാന ഓവറുകളിൽ റിങ്കു സിംഗ് അടക്കമുള്ളവർ ആക്രമണം അഴിച്ചു വിട്ടതോടെ കൊൽക്കത്ത വമ്പൻ സ്കോർ എത്തുകയായിരുന്നു.

നിശ്ചിത 20 ഓവറുകളിൽ 6 വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് ആണ് കൊൽക്കത്ത നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് അത്ര മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. എന്നിരുന്നാലും വമ്പൻ ബാറ്റിംഗ് നിര തന്നെയാണ് രാജസ്ഥാനുമുള്ളത്. രാജസ്ഥാനെ സംബന്ധിച്ച് മത്സരത്തിലെ വിജയം വളരെ നിർണായകമാണ്.

Previous articleഇന്നാ ഇത് വച്ചോ. ഗ്ലൗസ് നല്‍കി സഞ്ചു സാംസണ്‍. പിന്നീട് കണ്ടത് തകര്‍പ്പന്‍ ഒരു സെലിബ്രേഷന്‍.
Next articleപവല്‍ വന്ന് പവറാക്കി. സെഞ്ചുറിയുമായി ജോസേട്ടന്‍ ഫിനിഷ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനു ത്രില്ലിങ്ങ് വിജയം.