ഇന്നാ ഇത് വച്ചോ. ഗ്ലൗസ് നല്‍കി സഞ്ചു സാംസണ്‍. പിന്നീട് കണ്ടത് തകര്‍പ്പന്‍ ഒരു സെലിബ്രേഷന്‍.

aavesh khan gloves celebration

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ ഒരു ക്യാച്ചിലൂടെ ഒരു വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്‍ പേസ് ബൗളര്‍ ആവേശ് ഖാന്‍. ഫിലിപ്പ് സാള്‍ട്ടിനെ പുറത്താക്കാന്‍ അത്യുഗ്രന്‍ ക്യാച്ചാണ് ആവേശ് ഖാന്‍ സ്വന്തമാക്കിയത്. ഒറ്റ കൈയ്യിലാണ് ആവേശ് ഖാന്‍ ലോ ക്യാച്ച് പിടിച്ചെടുത്തത്.

ക്യാച്ചിനു ശേഷം സഞ്ചു സാംസണ്‍ തന്‍റെ ഗ്ലൗസ് ആവേശ് ഖാന്, ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ നല്‍കി. പന്ത് ഗ്ലൗസില്‍ വച്ച് ഉയര്‍ത്തിയാണ് ആവേശ് ഖാന്‍ ഈ വിക്കറ്റ് സെലിബ്രേറ്റ് ചെയ്തത്‌.

പഞ്ചാബിനെതിരെയുള്ള മത്സരത്തിനു ശേഷം സഞ്ചു സാംസണ്‍ ഗ്ലൗസ് കൊണ്ട് പിടിക്കുന്നതാണ് എളുപ്പം എന്ന് പറഞ്ഞിരുന്നു. പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ സഞ്ചുവും ആവേശ് ഖാനും തമ്മിലുള്ള ആശയ കുഴപ്പത്തിനിടെ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. ഇതിനു മുന്‍പ് സമാനമായ സാഹചര്യങ്ങള്‍ ഉണ്ടായെങ്കിലും ക്യാച്ച് നഷ്ടപ്പെട്ടിരുന്നില്ലാ.

See also  ധോണിയുടെ ആ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. തുറന്ന് പറഞ്ഞ് പതിരാഞ്ഞ.
Scroll to Top