മുംബൈയെ തകർത്ത് അഭിഷേക് ശർമയുടെ ഇടിവെട്ട് ഫിഫ്റ്റി. ഹെഡ് ഇട്ട റെക്കോർഡ് മിനിറ്റുകൾക് ശേഷം തകർത്തു

abishek sharma srh ipl

ഹൈദരാബാദിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റെക്കോർഡുകൾ തകർത്ത് അഭിഷേക് ശർമ. മത്സരത്തിൽ ഹൈദരാബാദിന്റെ ഓപ്പണറായ ഹെഡ് ആദ്യ സമയങ്ങളിൽ തന്നെ വെടിക്കെട്ട് തീർത്ത് റെക്കോർഡുകൾ ഭേദിച്ചിരുന്നു. എന്നാൽ ഹെഡിനെക്കാൾ മികച്ച ബാറ്റിംഗ് വെടിക്കെട്ടാണ് ശേഷം അഭിഷേക് ശർമ കാഴ്ച വച്ചത്.

മത്സരത്തിൽ കേവലം 16 പന്തുകളിൽ നിന്നാണ് അഭിഷേക് ശർമ തന്റെ അർദ്ധസെഞ്ച്വറി പൂർത്തീകരിച്ചത്. പൂർണ്ണമായും മുംബൈയുടെ ബോളർമാരെ എല്ലാവരെയും പഞ്ഞിക്കിട്ടാണ് അഭിഷേക് ഈ വെടിക്കെട്ട് കെട്ടിപ്പടുത്തത്. സൺറൈസേഴ്സിനെ മത്സരത്തിൽ മികച്ച നിലയിൽ എത്തിക്കാൻ അഭിഷേകിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിന് വളരെ മികച്ച തുടക്കമായിരുന്നു ട്രാവിസ് ഹെഡ് നൽകിയത്. എന്നാൽ മറുവശത്ത് മായങ്ക് അഗർവാൾ വളരെയധികം ബുദ്ധിമുട്ടുന്നതാണ് കാണാൻ സാധിച്ചത്. ശേഷം മത്സരത്തിന്റെ അഞ്ചാം ഓവറിലാണ് അഗർവാൾ പുറത്തായത്.

ഇതിന് ശേഷമാണ് അഭിഷേക് ശർമ ക്രീസിൽ എത്തിയത്. ഒരുവശത്ത് ഹെഡ് ആക്രമണം അഴിച്ചുവിട്ടതിനാൽ തന്നെ മറുവശത്ത് അഭിഷേക് ശർമ കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ പെട്ടെന്ന് തന്നെ തന്റെ റെയിഞ്ചിലേക്ക് എത്താൻ അഭിഷേക് ശർമയ്ക്ക് സാധിച്ചു.

പവർപ്ലേ ഓവറുകളിൽ ഏറ്റവുമധികം റൺസ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹെഡിനൊപ്പം അഭിഷേക് നീങ്ങിയത്. നിശ്ചിത 6 ഓവറുകളിൽ 81 റൺസാണ് ഹൈദരാബാദിനായി ഇരു ബാറ്റർമാരും സമ്മാനിച്ചത്. ശേഷം ഏഴാം ഓവറിൽ തന്നെ ഹൈദരാബാദിന്റെ സ്കോർ 100 കടത്താനും അഭിഷേക് ശർമയ്ക്ക് സാധിച്ചു. കേവലം 16 പന്തുകളിൽ നിന്നാണ് അഭിഷേക് തന്റെ അർദ്ധസെഞ്ച്വറി പൂർത്തീകരിച്ചത്.

Read Also -  എട്ടാം വിജയവുമായി സഞ്ചുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. പോയിന്‍റ് ടേബിളില്‍ ഒന്നാമത് തുടരുന്നു.

ഒരു സൺറൈസേഴ്സ് താരത്തിന്റെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറിയാണ് മത്സരത്തിൽ അഭിഷേക് സ്വന്തമാക്കിയത്. പ്രസ്തുത മത്സരത്തിൽ തന്നെ 18 പന്തുകളിൽ അർത്ഥസെഞ്ച്വറി സ്വന്തമാക്കിയ ഹെഡിന്റെ റെക്കോർഡ് ആണ് അഭിഷേക് കേവലം 20 പന്തുകൾക്ക് ശേഷം തകർത്തത്.

അർത്ഥസെഞ്ച്വറിയ്ക്ക് ശേഷവും റൺസ് കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണ് അഭിഷേക് ബാറ്റ് വീശിയത്. മത്സരത്തിൽ 23 പന്തുകൾ നേരിട്ട അഭിഷേക് 63 റൺസ് ആണ് നേടിയത്. 3 ബൗണ്ടറികളും 7 പടുകൂറ്റൻ സിക്സറുകളും അഭിഷേക് ശർമയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

എന്നാൽ പിയൂഷ് ചൗളയുടെ പന്തിൽ നമൻ ദിറിന് ക്യാച്ച് നൽകി അഭിഷേക് ശർമ കൂടാരം കയറുകയാണ് ഉണ്ടായത്. എന്തായാലും ഹൈദരാബാദിന് ഒരു തട്ടുപൊളിപ്പൻ തുടക്കമാണ് അഭിഷേക് ശർമ നൽകിയത്.

Scroll to Top