എട്ടാം വിജയവുമായി സഞ്ചുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. പോയിന്‍റ് ടേബിളില്‍ ഒന്നാമത് തുടരുന്നു.

jurel and sanju

ലക്നൗവിനെതിരായ മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ നായകൻ സഞ്ജു സാംസന്റെയും മധ്യനിര ബാറ്റർ ധ്രുവ് ജുറാലിയും വെടിക്കെട്ട് അർത്ഥ സെഞ്ച്വറികളാണ് രാജസ്ഥാനെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 196 എന്ന സ്കോർ സ്വന്തമാക്കിയിരുന്നു.

മറുപടി ബാറ്റിംഗിൽ സഞ്ജുവും ജൂറലും ചേർന്ന് രാജസ്ഥാനായി പൊരുതുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 121 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. മത്സരത്തിൽ സഞ്ജു 33 പന്തുകളിൽ 71 റൺസുമായി തിളങ്ങി. ഇങ്ങനെ രാജസ്ഥാൻ മത്സരത്തിൽ വിജയം നേടുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് സ്വന്തമാക്കാൻ ട്രെൻഡ് ബോൾട്ടിന് സാധിച്ചു. ഡികോക്കിന്റെ വിക്കറ്റ് ആണ് ലക്നൗവിന് തുടക്കത്തിൽ നഷ്ടമായത്. അതിന് ശേഷം അപകടകാരിയായ സ്റ്റോയിനിസിനെ സന്ദീപ് ശർമ വീഴ്ത്തിയതോടെ മത്സരത്തിൽ രാജസ്ഥാൻ മുൻപിൽ എത്തുകയായിരുന്നു.

എന്നാൽ ഇതിനുശേഷം ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ടാണ് നായകൻ രാഹുലും ഹൂഡയും ചേർന്ന് ലക്നൗവിനായി കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 115 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. നായകൻ രാഹുൽ 48 പന്തുകളിൽ 8 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 76 റൺസാണ് നേടിയത്.

Read Also -  2 തവണ ഹോപ്പ് ബൗണ്ടറി ലൈനിൽ സ്പർശിച്ചു. സാങ്കേതിക മണ്ടത്തരമെന്ന് സിദ്ധു.

ഹൂഡ 31 പന്തുകളിൽ 7 ബൗണ്ടറുകളടക്കം 50 റൺസ് നേടുകയുണ്ടായി. ഇതോടുകൂടി ലക്നൗവിന്റെ സ്കോർ കുതിക്കുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് ലക്നൗ മത്സരത്തിൽ നേടിയത്. മറുപടി ബാറ്റിംഗിൽ തരക്കേടില്ലാത്ത തുടക്കമാണ് ജയസ്വാളും ബട്ലറും ചേർന്ന് രാജസ്ഥാന് നൽകിയത്.

ജയസ്വാൾ 24 റൺസ് സ്വന്തമാക്കിയപ്പോൾ ബട്ലർ 34 റൺസാണ് മത്സരത്തിൽ നേടിയത്. എന്നാൽ ഇരുവരും പുറത്തായതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി. പക്ഷേ ഒരുവശത്ത് സഞ്ജു സാംസൺ ക്രീസിലുറച്ച് മികച്ച അടിത്തറ സൃഷ്ടിക്കുകയുണ്ടായി.

3 വിക്കറ്റ് നഷ്ടത്തിൽ 78 എന്ന നിലയിൽ തകർന്ന രാജസ്ഥാനെ സഞ്ജുവും ധ്രുവ് ജൂറലും ചേർന്നാണ് കൈപിടിച്ചു കയറ്റിയത്. സഞ്ജു മത്സരത്തിൽ 28 പന്തുകളിൽ നിന്ന് തന്റെ അർത്ഥസഞ്ചറി സ്വന്തമാക്കുകയുണ്ടായി.

ജൂറൽ 31 പന്തുകളിൽ നിന്നാണ് അർത്ഥ സെഞ്ച്വറി നേടിയത്. ഇതോടെ രാജസ്ഥാൻ മത്സരത്തിൽ വിജയത്തിലേക്ക് കുതിക്കുന്നതാണ് കണ്ടത്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്.

Scroll to Top