മണ്ടൻ ക്യാപ്റ്റൻ, മണ്ടൻ തീരുമാനങ്ങൾ. ലോകകപ്പിൽ ഓസ്ട്രേലിയ ദുരന്തമാവാനുള്ള കാരണം.

368817

വലിയ പ്രതീക്ഷകളോടെ ഇന്ത്യൻ മണ്ണിലേക്ക് ലോകകപ്പിനായെത്തിയ ടീമാണ് ഓസ്ട്രേലിയ. ശക്തമായ ടീമായതിനാൽ തന്നെ പല മുൻ താരങ്ങളും ഓസ്ട്രേലിയയെ ഈ ലോകകപ്പിന്റെ ഫേമറേറ്റുകളായി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യക്കെതിരെ ഒരു തോൽവി ഓസ്ട്രേലിയ ഏറ്റുവാങ്ങി.

ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ദുരന്തമായി ഓസ്ട്രേലിയൻ നിര മാറുന്നതാണ് ആദ്യ മത്സരത്തിൽ കണ്ടത്. ശേഷം ഇപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെയും മറ്റൊരു നാണംകെട്ട തോൽവി സ്വന്തമാക്കിയാണ് ഓസ്ട്രേലിയ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ 134 റൺസിന്റെ പടുകൂറ്റൻ പരാജയമായിരുന്നു ഓസ്ട്രേലിയ നേരിട്ടത്. ഇതിന് ശേഷം ഓസ്ട്രേലിയക്കെതിരെ ഒരുപാട് വിമർശനങ്ങളും ഉയരുന്നുണ്ട്.

പ്രധാനമായും ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മീൻസിന്റെ ചില തീരുമാനങ്ങളെയാണ് ആരാധകരടക്കം വിമർശിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ശേഷം ആദ്യം ബോൾ ചെയ്യാനുള്ള കമ്മിൻസിന്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് പലരും രംഗത്ത് വരികയുണ്ടായി.

ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയുടെ ബോളർമാർ ഭേദപ്പെട്ട പ്രകടനം തന്നെയായിരുന്നു നടത്തിയത്. എന്നാൽ ബാറ്റിംഗിൽ അവർ പരാജയപ്പെട്ടു. അങ്ങനെ ചിന്തിക്കുമ്പോൾ ഓസ്ട്രേലിയയുടെ ബാറ്റിംഗ് വളരെ മോശം തന്നെയാണ്. ഈ സാഹചര്യത്തിൽ എന്തിനാണ് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യാൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ തീരുമാനിച്ചത് എന്നതാണ് വലിയ ചോദ്യം.

ബാറ്റിംഗിൽ മോശം ഫോമിലുള്ള ടീമുകളൊക്കെയും ആദ്യം ബാറ്റ് ചെയ്ത് എങ്ങനെയെങ്കിലും കുറച്ച് സ്കോർ കൂട്ടിച്ചേർക്കാനാണ് ശ്രമിക്കുക. എന്നാൽ കമ്മിൻസിന്റെ ഈ മണ്ടൻ ബുദ്ധി ഓസ്ട്രേലിയക്ക് വിനയായി. ഈ സാഹചര്യത്തിൽ ഓസ്ട്രേലിയ കമ്മിൻസിനെ നായക സ്ഥാനത്തുനിന്ന് മാറ്റണമെന്നും സ്മിത്തിനെ ക്യാപ്റ്റൻസി ഏൽപ്പിക്കണമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

Read Also -  എട്ടാം വിജയവുമായി സഞ്ചുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. പോയിന്‍റ് ടേബിളില്‍ ഒന്നാമത് തുടരുന്നു.

രണ്ടാമതായി ഓസ്ട്രേലിയയുടെ പരാജയത്തിൽ വലിയ കാരണമായി മാറുന്നത് മോശം ഫീൽഡിങ് പ്രകടനമാണ്. ഒരു സമയത്ത് ഫീൽഡിൽ അത്ഭുതം കാട്ടിയിരുന്ന ടീമാണ് ഓസ്ട്രേലിയ. എന്നാൽ 2023 ഏകദിന ലോകകപ്പിലേക്ക് വരുമ്പോൾ ഓസ്ട്രേലിയൻ കരുത്തിന്റെ ഒരു നിഴൽ മാത്രമാണ് കാണാൻ സാധിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 7 ഫീൽഡിങ് പിഴവുകളാണ് ഓസ്ട്രേലിയ വരുത്തിയത്. മത്സരത്തിൽ 4 ക്യാച്ചുകളും ഓസ്ട്രേലിയ കൈവിടുകയുണ്ടായി.

368848

ഈ ക്യാച്ചുകളൊക്കെയും കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ദക്ഷിണാഫ്രിക്കയെ 250 റൺസിൽ പുറത്താക്കാൻ ഓസ്ട്രേലിയക്ക് കഴിയുമായിരുന്നു. അങ്ങനെയെങ്കിൽ അധിക സമ്മർദ്ദമില്ലാതെ റൺസ് ചെയ്‌സ് ചെയ്ത് ഓസ്ട്രേലിയക്ക് വിജയവും കാണാമായിരുന്നു. എന്നാൽ ഗ്രൗണ്ടിലെ മോശം ഫീൽഡിംഗ് അവിടെയും ഓസ്ട്രേലിയയെ ബാധിച്ചു. ഇത്തരത്തിൽ ഒരുപാട് പ്രശ്നങ്ങളാണ് നിലവിൽ ഓസ്ട്രേലിയ നേരിടേണ്ടി വരുന്നത്.

ഇന്ത്യയിൽ കളിച്ചു പരിചയസമ്പന്നരായ കളിക്കാരാണെങ്കിലും ഏകദിന ക്രിക്കറ്റിനോട് പലരും ഇപ്പോഴും പൊരുത്തപ്പെട്ടിട്ടില്ല എന്ന സൂചന കൂടി കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്ന് ലഭിക്കുകയുണ്ടായി. എന്നിരുന്നാലും ശക്തമായ പ്രകടനങ്ങളോടെ ഓസ്ട്രേലിയ തിരികെ പ്രതാപകാല ഫോമിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top