ചെപ്പോക്കില്‍ ചേസ് ചെയ്യാന്‍ ഹൈദരബാദിനു കഴിഞ്ഞില്ലാ. 78 റണ്‍സിന്‍റെ കൂറ്റന്‍ വിജയം.

1154521b b5e5 4818 96f7 7df572aee84d

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ തിരിച്ചുവരവ് നടത്തി ചെന്നൈ സൂപ്പർ കിംഗ്സ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ 78 റൺസിന്റെ കൂറ്റൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പൂർണ്ണമായും ആക്രമണ ക്രിക്കറ്റ് കളിച്ചിരുന്ന ഹൈദരാബാദിനെ ചെന്നൈ ബോളർമാർ പിടിച്ചു കെട്ടുന്നതാണ് മത്സരത്തിൽ കണ്ടത്.

മത്സരത്തിൽ ചെന്നൈക്കായി മികച്ച പ്രകടനം കാഴ്ചവച്ചത് നായകൻ ഋതുരാജ് ആയിരുന്നു. ബോളിങ്ങിൽ 4 വിക്കറ്റുകളുമായി തുഷാർ ദേശ്പാണ്ടെ മികവ് പുലർത്തിയപ്പോൾ ചെന്നൈ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ചെന്നൈയുടെ സൂപ്പർതാരം രഹാനെയെ(9) വീഴ്ത്താൻ ഭുവനേശ്വർ കുമാറിന് സാധിച്ചു. എന്നാൽ പിന്നീട് രണ്ടാം വിക്കറ്റിൽ നായകൻ ഋതുരാജും ഡാരിൽ മിച്ചലും ചെന്നൈക്കായി ക്രീസിൽ ഉറയ്ക്കുകയുണ്ടായി.

രണ്ടാം വിക്കറ്റിൽ ഒരു വെടിക്കെട്ട് കൂട്ടുകെട്ട് ടീമിനായി കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു. വലിയ ആക്രമണങ്ങൾക്ക് മുതിരാതെ പക്വതയോടെയാണ് ഋതുരാജും മിച്ചലും മുൻപോട്ടു പോയത്. മിച്ചൽ മത്സരത്തിൽ 32 പന്തുകളിൽ 7 ബൗണ്ടറുകളും ഒരു സിക്സറുമടക്കം 52 റൺസ് നേടുകയുണ്ടായി.

മിച്ചൽ പുറത്തായ ശേഷവും ഋതുരാജ് ആക്രമണം അഴിച്ചു വിട്ടു. ശിവം ദുബയ്ക്കൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും ഋതുരാജിന് സാധിച്ചിരുന്നു. 54 പന്തുകൾ നേരിട്ട ഋതുരാജ് മത്സരത്തിൽ 10 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 98 റൺസാണ് നേടിയത്. പതിവുപോലെ തന്നെ ആക്രമണ ശൈലിയിൽ കളിച്ച ദുബെ 20 പന്തുകളിൽ ഒരു ബൗണ്ടറിയും 4 സിക്സറുകളുമടക്കം 39 റൺസ് നേടി. ഇങ്ങനെ ചെന്നൈ നിശ്ചിത 20 ഓവറുകളിൽ 3 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് സ്വന്തമാക്കുകയായിരുന്നു.

Read Also -  സച്ചിൻ × ജോ റൂട്ട്. 35 ടെസ്റ്റ്‌ സെഞ്ചുറികൾക്ക് ശേഷം മുന്‍പിലാര് ?

മറുപടി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിന് ഒരു ദുരന്ത തുടക്കമാണ് ലഭിച്ചത്. ഹെഡും(13) അഭിഷേക് ശർമയും(15) ആക്രമിച്ചു തുടങ്ങിയെങ്കിലും ഇരുവരെയും തുടക്കത്തിൽ തന്നെ പുറത്താക്കി തുഷാർ ദേശ്പാണ്ഡെ ചെന്നൈയ്ക്ക് പ്രതീക്ഷകൾ നൽകി.

ശേഷം ഹൈദരാബാദിനായി മാക്രം(32) ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. പിന്നീട് എത്തിയ ക്ലാസൻ അടക്കമുള്ള ബാറ്റർമാർക്ക് കൃത്യമായ രീതിയിൽ റൺനിരക്ക് ഉയർത്താൻ സാധിക്കാതെ വന്നതോടെ ഹൈദരാബാദ് മത്സരത്തിൽ വലിയ സമ്മർദ്ദത്തിലായി. മാത്രമല്ല ചെന്നൈ ബോളർമാരുടെ അച്ചടക്കത്തോടെയുള്ള ബോളിംഗ് പ്രകടനവും ഹൈദരാബാദിനെ ബാധിച്ചു.

മത്സരത്തിൽ 21 പന്തുകൾ നേരിട്ടെങ്കിലും 20 റൺസ് മാത്രമാണ് നേടിയത്. 18 പന്തുകൾ നേരിട്ട് അബ്ദുൽ സമദ് 19 റൺസ് മാത്രമാണ് നേടിയത്. ഇതോടെ ഹൈദരാബാദ് മത്സരത്തിൽ പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു.

Scroll to Top