കയ്യില്‍ പശ തേച്ചാണോ ഡാരില്‍ മിച്ചല്‍ ഫീല്‍ഡ് ചെയ്യാന്‍ വന്നത് ?? 5 ക്യാച്ചും റെക്കോഡും.

mitchell daryl

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഹൈദരബാദിനെതിരെ കൂറ്റന്‍ വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ 78 റണ്‍സിന്‍റെ വിജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 212 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഹൈദരബാദ് 134 റണ്‍സില്‍ എല്ലാവരും പുറത്തായി.

മത്സരത്തില്‍ ഡാരില്‍ മിച്ചലിന്‍റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കായി 32 പന്തില്‍ 7 ഫോറിന്‍റെയും ഒരു സിക്സിന്‍റേയും അകമ്പടിയോടെ 52 റണ്‍സ് നേടി. ഹൈദരബാദിന്‍റെ ഇന്നിംഗ്സില്‍ ചെന്നൈയുടെ വിശ്വസ്താനായ ഫീല്‍ഡറായിരുന്നു ഈ ന്യൂസിലന്‍റ് താരം.

മത്സരത്തില്‍ 5 ക്യാച്ചുകളാണ് ഡാരില്‍ മിച്ചല്‍ തന്‍റെ പേരിലാക്കിയത്. ട്രാവിസ് ഹെഡിനെ പിടികൂടി തുടങ്ങിയ ഡാരില്‍ മിച്ചല്‍, അഭിഷേക് ശര്‍മ്മ, ക്ലാസന്‍, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ വിക്കറ്റിലും പങ്കാളിയായി.

ഒരു ഐപിഎല്‍ ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ എന്ന മുഹമ്മദ് നബിയുടെ റെക്കോഡിനൊപ്പവും ഡാരില്‍ മിച്ചല്‍ എത്തി. 2021 ല്‍ ഹൈദരബാദ് താരമായിരുന്ന നബി മുംബൈക്കെതിരെ 5 ക്യാച്ചുകളാണ് നേടിയത്.

Read Also -  ഇത് പഴയ സഞ്ജുവല്ല, "2.0" വേർഷൻ. തിരിച്ചറിവുകൾ അവനെ സഹായിച്ചെന്ന് സിദ്ധു.
Scroll to Top