മണ്ടനല്ല. തിരുമണ്ടന്‍. മുംബൈക്ക് വേണ്ട. ഗുജറാത്തിലേക്ക് തിരിച്ചു പോവാന്‍ ആവശ്യപ്പെട്ട് ആരാധകര്‍.

ഏറെ പ്രതീക്ഷയോടെ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയ ഹര്‍ദ്ദിക്ക് പാണ്ട്യക്ക് അത്ര നല്ല തുടക്കമല്ലാ ലഭിച്ചിരിക്കുന്നത്. മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മുംബൈക്കായി ഇത്തവണ അരങ്ങേറ്റ താരം ക്വീന മഫകയാണ് ആദ്യ ഓവര്‍ എറിഞ്ഞത്.

രണ്ടാം ഓവറില്‍ ഹര്‍ദ്ദിക്ക് എറിഞ്ഞപ്പോള്‍ മൂന്നാം ഓവറില്‍ മഫക വീണ്ടും എത്തി. 3 ഓവര്‍ കഴിഞ്ഞപ്പോള്‍ 40 റണ്‍സാണ് ഹൈദരബാദ് സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. നാലാം ഓവര്‍ എറിയാന്‍ എത്തിയ ജസ്പ്രീത് ബുംറ 5 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

എന്നാല്‍ ജസ്പ്രീത് ബുംറ പിന്നിട് ബുംറക്ക് പന്ത് കൊടുത്തില്ലാ. ഹൈദരബാദ് ആക്രമണം തുടരുമ്പോള്‍ ബുംറയെ അവസാനത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. 13ാം ഓവറിലാണ് ബുംറക്ക് രണ്ടാം ഓവര്‍ ലഭിച്ചത്. പക്ഷേ ഈ സമയത്തിനുള്ളില്‍ ഹൈദരബാദ് 173 റണ്‍സില്‍ എത്തിയിരുന്നു.

ഹര്‍ദ്ദിക്കിന്‍റെ ഈ മണ്ടന്‍ തീരുമാനം ആരാധകര്‍ക്കിടയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇത് കൂടാതെ വേയ്സ്റ്റ് ഹൈ നോബോള്‍ റിവ്യൂ വിളിച്ചത് അമ്പരപ്പോടെയാണ് ആരാധകര്‍ നോക്കി കണ്ടത്. മുംബൈ ടീമിനെ നശിപ്പിക്കാതെ തിരിച്ച് ഗുജറാത്തിലേക്ക് പോവാനാണ് ഹര്‍ദ്ദിക്കിനോട് മുംബൈ ആരാധകര്‍ ആവശ്യപ്പെടുന്നത്.

Previous articleമുംബൈയെ തകർത്ത് അഭിഷേക് ശർമയുടെ ഇടിവെട്ട് ഫിഫ്റ്റി. ഹെഡ് ഇട്ട റെക്കോർഡ് മിനിറ്റുകൾക് ശേഷം തകർത്തു
Next article263 ഇനി മറക്കാം. ഐപിഎല്ലില്‍ റെക്കോഡ് തിരുത്തിയെഴുതി സണ്‍റൈസേഴ്സ് ഹൈദരബാദ്.