263 ഇനി മറക്കാം. ഐപിഎല്ലില്‍ റെക്കോഡ് തിരുത്തിയെഴുതി സണ്‍റൈസേഴ്സ് ഹൈദരബാദ്.

klaasen and abishek sharma

മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദിന്റെ മുൻ നിര ബാറ്റർമാർ ആറാടിയ മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 3 വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. 2013ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയ 263 റൺസ് എന്ന റെക്കോർഡ് ആണ് ഹൈദരാബാദ് മറികടന്നത്. 2013 ൽ പൂനെ വാരിയേഴ്സ് ഇന്ത്യ ടീമിനെതിരെ ആയിരുന്നു ബാംഗ്ലൂർ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയത്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഓപ്പണർ ട്രാവീസ് ഹെഡ് ഹൈദരാബാദിന് നൽകിയത്. ഒപ്പം മൂന്നാമതായി ക്രീസിലെത്തിയ അഭിഷേക് ശർമയും ആക്രമണം അഴിച്ചുവിട്ടതോടെ സൺറൈസേഴ്സിന് ഒരു സ്വപ്ന തുല്യ തുടക്കം തന്നെയാണ് ലഭിച്ചത്. മത്സരത്തിൽ ഹെഡ് 18 പന്തുകളിൽ തന്റെ അർത്ഥസഞ്ചറി പൂർത്തീകരിച്ചു. ഇതോടെ പവർപ്ലെയിൽ 81 റൺസ് ആണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഹെഡ് പുറത്തായ ശേഷവും അഭിഷേക് ശർമ പൂർണ്ണമായും ആക്രമണം അഴിച്ചുവിടുന്നതാണ് കാണാൻ സാധിച്ചത്.

പിന്നാലെ ഹെഡിന്റെ റെക്കോർഡ് തകർത്ത് 16 പന്തുകളിൽ അഭിഷേകും അർത്ഥ സെഞ്ച്വറി പൂർത്തീകരിക്കുകയുണ്ടായി. ഇതോടെ ഒരു ഹൈദരാബാദ് ബാറ്ററുടെ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അർത്ഥ സെഞ്ച്വറി എന്ന റെക്കോർഡ് അഭിഷേക് ശർമ സ്വന്തമാക്കി. ഇരുവർക്കും പിന്നാലെ മാക്രവും ഹെണ്ട്രിച് ക്ലാസനും ക്രീസിൽ ഉറച്ചതോടെ മുംബൈയുടെ കാര്യം കൂടുതൽ പരുങ്ങലിലായി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഒരു വെടിക്കെട്ട് കൂട്ടുകെട്ട് തന്നെയാണ് ഹൈദരാബാദിനായി കെട്ടിപ്പടുത്തത്. മാക്രം 28 പന്തുകളിൽ 42 റൺസുമായി മത്സരത്തിൽ തിളങ്ങി.

Read Also -  ടെസ്റ്റ്‌ സ്റ്റൈലിൽ കോഹ്ലിയുടെ "ഇഴച്ചിൽ ഇന്നിങ്സ്". 43 പന്തുകളിൽ 51 റൺസ്. കളി മറന്നോ കിങ് ?

എന്നാൽ മറുവശത്ത് ക്ലാസന്‍റെ ഒരു വെടിക്കെട്ടാണ് കാണാൻ സാധിച്ചത്. കേവലം 34 പന്തുകളിൽ നിന്ന് 80 റൺസ് ആണ് ക്ലാസൻ മത്സരത്തിൽ നേടിയത്. 23 പന്തുകളിൽ നിന്നായിരുന്നു ക്ലാസൻ തന്റെ അർത്ഥസെഞ്ചറി പൂർത്തീകരിച്ചത്. 4 ബൗണ്ടറികളും 7 പടുകൂറ്റൻ സിക്സറുകളും ക്ലാസന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ ഹൈദരാബാദ് റെക്കോർഡ് സ്കോറിൽ എത്തുകയായിരുന്നു. കേവലം 3 വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഹൈദരാബാദ് 277 എന്ന വമ്പൻ സ്കോർ കണ്ടെത്തിയത്. എന്തായാലും ഹൈദരാബാദിനെ സംബന്ധിച്ച് ഒരു സ്വപ്ന സ്കോർ തന്നെയാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്.

Highest team totals in the IPL

  • 277/3 – SRH vs MI, Hyderabad, 2024
  • 263/5 – RCB vs PWI, Bengaluru, 2013
  • 257/5 – LSG vs PBKS, Mohali, 2023
  • 248/3 – RCB vs GL, Bengaluru, 2016
  • 246/5 – CSK vs RR, Chennai, 2010
Scroll to Top