ബാറ്റിങ്ങിൽ ധോണി പൊളിക്കും, പക്ഷേ കീപ്പിംഗിൽ പണി പാളും. ഉത്തപ്പ തുറന്ന് പറയുന്നു.

dhoni keeping ipl 2023 e1682099644485

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി നേരിടാൻ പോകുന്ന വലിയ വെല്ലുവിളി ചൂണ്ടിക്കാട്ടി റോബിൻ ഉത്തപ്പ. ഈ ഐപിഎല്ലിൽ ധോണി നേരിടാൻ പോകുന്ന പ്രധാന പ്രശ്നം വിക്കറ്റ് കീപ്പിംഗ് ആയിരിക്കും എന്നാണ് ഉത്തപ്പ പറയുന്നത്.

മുൻപ് മികച്ച രീതിയിൽ കീപ്പിംഗ് ചെയ്ത ധോണിക്ക് ഇപ്പോൾ മത്സരങ്ങളിൽ നിന്നും മാറി നിൽക്കുന്നത് തിരിച്ചടിയായി മാറുമെന്ന് ഉത്തപ്പ കരുതുന്നു. എന്നിരുന്നാലും ധോണിയുടെ സാന്നിധ്യം ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് അങ്ങേയറ്റം കരുത്തു പകരുന്നതാണ് എന്ന് ഉത്തപ്പ വിശ്വസിക്കുന്നുണ്ട്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന് കിരീടം നേടിക്കൊടുത്ത നായകനാണ് മഹേന്ദ്ര സിംഗ് ധോണി.

ജിയോ സിനിമയിൽ സംസാരിക്കുമ്പോഴാണ് ഉത്തപ്പ തന്റെ അഭിപ്രായം അറിയിച്ചത്. ഒരു വീൽചെയറിൽ ആണെങ്കിൽ പോലും മഹേന്ദ്ര സിംഗ് ധോണിയെ തങ്ങളുടെ ടീമിൽ കളിപ്പിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് തയ്യാറാവും എന്ന് ഉത്തപ്പ പറയുകയുണ്ടായി.

“മഹേന്ദ്ര സിംഗ് ധോണി ഒരു വീൽചെയറിൽ ആണെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സ് അദ്ദേഹത്തെ കളിപ്പിക്കാൻ തയ്യാറാകും. വീൽചെയർ ഒഴിവാക്കി ബാറ്റിംഗ് ചെയ്യാൻ സമ്മതിക്കുകയും പിന്നീട് അത് തിരികെ കൊണ്ടു വരികയും ചെയ്യും. ഇപ്പോൾ ധോണിക്ക് ബാറ്റിംഗ് ഒരു പ്രധാന പ്രശ്നമായി മാറും എന്ന് ഞാൻ കരുതുന്നില്ല. ഒരിക്കലും അത് അദ്ദേഹത്തിന് ഒരു പ്രശ്നമായി മാറിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നുമില്ല.”- ഉത്തപ്പ പറഞ്ഞു.

See also  എന്തുകൊണ്ടാണ് തോറ്റത് ? കാരണം പറഞ്ഞ് ഹര്‍ദ്ദിക്ക് പാണ്ട്യ

എന്നാൽ ധോണിയെ വിക്കറ്റ് കീപ്പിംഗ് എന്നത് ബാധിക്കും എന്ന് ഉത്തപ്പ കരുതുന്നു. ക്ഷീണിതനായ കാൽമുട്ട് ധോണിക്ക് തിരിച്ചടി ഉണ്ടാക്കുമെന്നാണ് ഉത്തപ്പ കരുതുന്നത്. “എനിക്ക് തോന്നുന്നത് ധോണി നേരിടാൻ പോകുന്ന വെല്ലുവിളി വിക്കറ്റ് കീപ്പിംഗ് ആവും എന്നാണ്. അദ്ദേഹത്തിന്റെ കാൽമുട്ട് ഇതിനോടൊപ്പം തന്നെ ക്ഷീണിച്ചു കഴിഞ്ഞു.”

“എന്നിരുന്നാലും വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നതിൽ ധോണിക്ക് വലിയ താല്പര്യമുണ്ട്. പക്ഷേ മൈതാനത്ത് കൃത്യമായി വിക്കറ്റ് കീപ്പിംഗ് ചെയ്യാൻ സാധ്യമല്ലെങ്കിൽ അദ്ദേഹം മത്സരത്തിൽ നിന്ന് അക്കാരണത്താൽ മാറിനിൽക്കാൻ സാധ്യതയുണ്ട്.”- ഉത്തപ്പ കൂട്ടിച്ചേർക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനായി എല്ലാ സീസണിലും മികവ് പുലർത്തിയിട്ടുള്ള താരമാണ് മഹേന്ദ്ര സിംഗ് ധോണി. ഇതുവരെ ഐപിഎല്ലിൽ 250 മത്സരങ്ങൾ കളിച്ച ധോണി 38.79 എന്ന ശരാശരിയിൽ 582 റൺസ് നേടിയിട്ടുണ്ട്.

മാത്രമല്ല 142 ക്യാച്ചുകളും 42 സ്റ്റമ്പിങ്ങുകളും ധോണി തന്നെ പേരിൽ ചേർത്തിട്ടുമുണ്ട്. 2023 ഐപിഎല്ലിൽ ഒരു ഫിനിഷറുടെ റോളിൽ തന്നെയായിരുന്നു ധോണി കളിച്ചത്. 16 മത്സരങ്ങളിൽ നിന്ന് 182.46 എന്ന സ്ട്രൈക്ക് റേറ്റിൽ 104 റൺസ് കഴിഞ്ഞ സീസണിൽ ധോണി സ്വന്തമാക്കി.

Scroll to Top