മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഉഗ്രൻ വിജയം തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ 20 റൺസിന്റെ വിജയമായിരുന്നു ചെന്നൈ കയ്യടക്കിയത്. മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കായി നായകൻ ഋതുരാജും ശിവം ദുബെയുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
ഋതുരാജ് 40 പന്തുകളിൽ 69 റൺസും ദുബെ 38 പന്തുകളിൽ 66 റൺസുമാണ് നേടിയത്. ഇതോടെ ചെന്നൈ നിശ്ചിത 20 ഓവറുകളിൽ 206 എന്ന വമ്പൻ സ്കോറിൽ എത്തുകയുണ്ടായി. മറുപടി ബാറ്റിംഗിൽ രോഹിത് ശർമ സെഞ്ച്വറിയുമായി കളം നിറഞ്ഞെങ്കിലും മറ്റു ബാറ്റർമാർ പരാജയപ്പെടുകയായിരുന്നു. ഇതോടെ മുംബൈ 20 റൺസിന്റെ പരാജയം ഏറ്റുവാങ്ങി. മത്സരത്തിലെ പരാജയത്തെപ്പറ്റി മുംബൈ നായകൻ ഹർദിക് സംസാരിക്കുകയുണ്ടായി.
![എന്തുകൊണ്ടാണ് തോറ്റത് ? കാരണം പറഞ്ഞ് ഹര്‍ദ്ദിക്ക് പാണ്ട്യ 1 rohit vs csk 2024](https://sportsfan.in/wp-content/uploads/2024/04/rohit-vs-csk-2024-1024x576.jpg)
തങ്ങൾക്ക് അനായാസം ചേസ് ചെയ്യാവുന്ന സ്കോറായിരുന്നു ഇത് എന്ന് ഹർദിക് പറഞ്ഞു. “ഉറപ്പായും ഞങ്ങൾക്ക് ചെയ്സ് ചെയ്യാൻ പറ്റുന്ന സ്കോർ തന്നെയായിരുന്നു ഇത്. പക്ഷേ അവർ നന്നായി തന്നെ ബോൾ ചെയ്തു. പതിരാനയായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വലിയ വ്യത്യാസം. ചെന്നൈ അവരുടെ തന്ത്രങ്ങളിലും മനോഭാവത്തിലും വളരെ മികവ് പുലർത്തി.”
“അവർ അങ്ങനെ തന്നെയാണ് കളിച്ചു വന്നിട്ടുള്ളത്. വിക്കറ്റിന് പിന്നിൽ മഹേന്ദ്ര സിംഗ് ധോണിയെ പോലെ ഒരാൾ ഉള്ളപ്പോൾ കാര്യങ്ങൾ അവർക്ക് വളരെ എളുപ്പമാണ്. എന്താണ് ഇവിടെ പ്രയോഗിക്കേണ്ടത്, എന്താണ് പ്രായോഗികം ആവുന്നത് എന്നതിനെപ്പറ്റിയൊക്കെയും ധോണി കൃത്യമായി മനസ്സിലാക്കുന്നുണ്ട്.”- പാണ്ഡ്യ പറഞ്ഞു.
![എന്തുകൊണ്ടാണ് തോറ്റത് ? കാരണം പറഞ്ഞ് ഹര്‍ദ്ദിക്ക് പാണ്ട്യ 2 dhoni rutu csk](https://sportsfan.in/wp-content/uploads/2024/04/dhoni-rutu-csk-1024x576.jpg)
“പിച്ച് പല സമയത്തും വ്യത്യസ്തമായി പെരുമാറിയിരുന്നു. ചില സമയങ്ങളിൽ പിച്ചിൽ കാര്യങ്ങൾ വളരെ പ്രയാസമായിരുന്നു. എന്നിരുന്നാലും നന്നായി ബാറ്റ് ചെയ്യുക എന്നതും മനോഭാവം പുലർത്തുക എന്നതും തന്നെയാണ് പ്രധാനപ്പെട്ട കാര്യം. ഞങ്ങൾ വളരെ നന്നായി തന്നെയാണ് ആരംഭിച്ചത്.”
“എന്നാൽ പതിരാന എത്തിയതോടുകൂടി ഞങ്ങളുടെ വിക്കറ്റുകൾ നഷ്ടപ്പെടാൻ തുടങ്ങി. ആദ്യ ഓവറിൽ തന്നെ അവൻ 2 വിക്കറ്റുകൾ നേടി. ആ സമയം മുതലാണ് ഞങ്ങളുടെ കയ്യിൽ നിന്നും മത്സരം വിട്ടുപോയത്. കുറച്ച് കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യേണ്ടതുണ്ടായിരുന്നു.”- ഹർദിക്ക് കൂട്ടിച്ചേർക്കുന്നു.
![എന്തുകൊണ്ടാണ് തോറ്റത് ? കാരണം പറഞ്ഞ് ഹര്‍ദ്ദിക്ക് പാണ്ട്യ 3 pathirana vs mi](https://sportsfan.in/wp-content/uploads/2024/04/pathirana-vs-mi-1024x576.jpg)
“ഞാൻ എല്ലായിപ്പോഴും വ്യത്യസ്തമായ ക്രിക്കറ്റ് ആണ് കളിക്കാൻ ശ്രമിക്കുന്നത്. സ്പിന്നർമാർക്കെതിരെ വളരെ മികച്ച റെക്കോർഡുള്ള താരമാണ് ദുബെ. എന്നാൽ പേസർമാർക്കെതിരെ ഇത് ദുബെയ്ക്കില്ല. അതിനാലാണ് വ്യത്യസ്ത തന്ത്രം പ്രയോഗിച്ചത്. എന്നിരുന്നാലും അടുത്ത നാലു മത്സരങ്ങളിലേക്കാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. വലിയ മനോഭാവവും വരും മത്സരങ്ങളിൽ ആവശ്യമാണ്.”- ഹർദിക് പറഞ്ഞു വെക്കുന്നു.