കാര്യവട്ടത്ത് നടക്കുന്ന ശ്രീലങ്കക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 390 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോഹ്ലിയുടേയും സെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 39 ന് 5 എന്ന നിലയിലായിരുന്നു ശ്രീലങ്ക. 4 വിക്കറ്റെടുത്ത സിറാജാണ് ശ്രീലങ്കന്‍ ടോപ്പ് ഓഡര്‍ തകര്‍ത്തത്.
പവര്‍പ്ലേക്ക് ശേഷവും സിറാജ് തന്നെ പന്തെറിയാന്‍ എത്തി. എന്നാല്‍ ഇത്തവണ റണ്ണൗട്ടിലൂടെയാണ് സിറാജ് വിക്കറ്റെടുത്തത്. സിറാജിന്റെ പന്തില്‍ കരുണരത്ന ഡിഫന്റ് ചെയ്തു. എന്നാല്‍ ശ്രീലങ്കന്‍ ബാറ്റര്‍ ക്രീസില്‍ അല്ലാ എന്ന് മനസ്സിലാക്കിയ സിറാജ് ഉടന്‍ തന്നെ സ്റ്റംപിലേക്ക് എറിഞ്ഞു.
റിപ്ലേയില്‍ ഇഞ്ചുകളുടെ വിത്യാസത്തില്‍ കരുണരത്ന പുറത്തായിരുന്നു. 1 റണ്‍സുമായി കരുണരത്ന മടങ്ങിയതോടെ ശ്രീലങ്ക 39 ന് 6 എന്ന നിലയിലായി.