എന്തുകൊണ്ടാണ് ടിക്കറ്റ് വില്‍പ്പന കുറഞ്ഞത് ? വിശിദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ

greenfield stadium

തിരുവനന്തപുരം ഗ്രീൻഫീൽഡ് ഏകദിനത്തിൽ കാണികൾ കുറഞ്ഞതിന് പിന്നാലെ വിവാദങ്ങൾ തലപൊക്കുന്നു.40,000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏഴായിരം സീറ്റുകളിലെ ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയിട്ടുള്ളത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിനത്തിൽ കാണികൾ കുറഞ്ഞതുപോയത് സ്‌പോൺസർമാരെ നിരാശരാക്കിയെന്നും ഈ വര്‍ഷം രാജ്യത്ത് നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു

20220369 ea63 4491 91eb 334e085e1f28

അതേസമയം ടിക്കറ്റ് നിരക്ക് വർധനവാണ് കാണികൾ കുറയാൻ കാരണമെന്നുള്ള ആരോപണങ്ങളെ തള്ളി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. കാര്യവട്ടം ഏകദിനത്തിലെ ടിക്കറ്റ് നികുതി വർധിപ്പിച്ചത് സർക്കാരുമായി കൂടിയാലോച്ചിട്ടാണെന്നും നികുതി വർദ്ധനവ് കൊണ്ടല്ല കാണികൾ കുറഞ്ഞതെന്നും മേയർ പറഞ്ഞു.

40,000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെറും ഏഴായിരം സീറ്റുകളിലെ ടിക്കറ്റുകള്‍ മാത്രം വിറ്റുപോയത് കെഎസിഎ അധികൃതരെ ഞെട്ടിപ്പിച്ചിരിക്കുകയാണ് .ടിക്കറ്റ് നിരക്ക് വർധനവാണ് കാണികൾ കുറയാൻ കാരണമെന്ന് ആരോപണമുണ്ടെങ്കിലും ശബരിമല സീസണ്‍, സിബിഎസ്ഇ പരീക്ഷ, 50 ഓവര്‍ മത്സരം എന്നിവ ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചുവെന്നാണ് കെസിഎ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പറയുന്നത്.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
a76bbe50 dfb5 44b2 beda ba269cb180b8

ഏതായാലും ലോകകപ്പ് മത്സരം സംഘടിപ്പിക്കാനൊരുങ്ങുന്ന കേരളാ ക്രിക്കറ്റ് അസോസിയേഷന് വൻ തിരിച്ചടിയായി മാറിയിക്കുകയാണ് ഇന്നത്തെ സംഭവം.

Scroll to Top