പട്ടിദാർ പുറത്തേക്ക്. മറ്റൊരു താരത്തിനും ഗെറ്റ് ഔട്ട്‌. അവസാന ടെസ്റ്റിലെ പ്ലെയിങ് ഇലവൻ ഇങ്ങനെ.

jadeja and kuldeep

ഇംഗ്ലണ്ടിനെതിരായ നാലാം മത്സരത്തിൽ ഒരു ഉജ്ജ്വല വിജയം തന്നെ സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം നേടിയത്. ഈ വിജയത്തോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1 എന്ന നിലയിൽ സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.

ഇന്ത്യൻ മണ്ണിൽ ഇന്ത്യയുടെ തുടർച്ചയായ പതിനേഴാം ടെസ്റ്റ് പരമ്പര വിജയമാണ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയിൽ ഇനി അവശേഷിക്കുന്നത് ഒരു മത്സരം മാത്രമാണ്. മാർച്ച് 7ന് ധർമശാലയിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. മത്സരത്തിൽ ഇന്ത്യ ചില മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ സർക്കിളിൽ വരുന്നതിനാൽ തന്നെ അഞ്ചാം മത്സരവും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. മത്സരത്തിൽ വിജയം നേടിയാൽ അത് ഇന്ത്യയ്ക്ക് ചാമ്പ്യൻഷിപ്പ് ടേബിളിൽ വലിയ മുൻതൂക്കം ഉണ്ടാക്കും. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും അവസാന മത്സരത്തിലും ഇന്ത്യ ആഗ്രഹിക്കുന്നില്ല.

മാത്രമല്ല 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപുള്ള അവസാന അന്താരാഷ്ട്ര മത്സരം കൂടിയാണ് ഇന്ത്യയെ സംബന്ധിച്ച് അഞ്ചാം ടെസ്റ്റ്. ഇക്കാരണത്താൽ തന്നെ വലിയ താരങ്ങൾക്ക് ഒന്നുംതന്നെ ഇന്ത്യ വിശ്രമം അനുവദിക്കാനും സാധ്യതയില്ല. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയുടെ പേസർ ജസ്പ്രീത് ബൂമ്ര പ്ലെയിങ് ഇലവനിലേക്ക് തിരികെത്താൻ വലിയ സാധ്യതയുണ്ട്.

ധർമശാലയിൽ ഇന്ത്യ മൂന്നു സ്പിന്നർമാരെയും രണ്ടു പേസ് ബോളർമാരെയും ഉൾപ്പെടുത്താനാണ് സാധ്യത. ഇങ്ങനെ ബൂമ്ര ടീമിലേക്ക് തിരികെ വരുകയാണെങ്കിൽ, അരങ്ങേറ്റ മത്സരം കളിച്ച ആകാശ് ദ്വീപിന് തന്റെ ടീമിലെ സ്ഥാനം നഷ്ടമാകും. ഒപ്പം ടീമിലെ സ്ഥാനം നഷ്ടമാവാൻ സാധ്യതയുള്ള മറ്റൊരു താരം രജത പട്ടിദാറാണ്. കഴിഞ്ഞ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും പട്ടിദാറിന് ഇന്ത്യ അവസരം നൽകിയെങ്കിലും അത് വേണ്ട രീതിയിൽ മുതലെടുക്കാൻ താരത്തിന് സാധിച്ചിട്ടില്ല.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

രാഹുൽ തന്റെ ഫിറ്റ്നസ് വീണ്ടെടുത്തെങ്കിൽ കൃത്യമായി ടീമിലേക്ക് തിരികെയെത്താൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പട്ടിദാറിനെ ഇന്ത്യ പുറത്താക്കും എന്നത് ഉറപ്പാണ്. അല്ലാത്തപക്ഷം പട്ടിദാറിന് പകരക്കാരനായി ദേവദത്ത് പടിക്കലിന് ഇന്ത്യ അവസരം നൽകിയേക്കും.

ഇതാണ് ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങൾ. മറ്റു താരങ്ങൾ ഒക്കെയും മത്സരങ്ങളിൽ മികവ് പുലർത്തുന്നതിനാൽ തന്നെ വലിയ മാറ്റങ്ങൾ ഇന്ത്യ വരുത്തില്ല. യുവതാരങ്ങളായ ജയസ്വാൾ, ജൂറൽ, സർഫറാസ് ഖാൻ എന്നിവരൊക്കെയും ഇന്ത്യക്കായി കഴിഞ്ഞ മത്സരങ്ങളിൽ മികവ് പുലർത്തിയിരുന്നു. ഇത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകുന്ന ഘടകം കൂടിയാണ്.

വരുന്ന മത്സരങ്ങളിലും ഈ യുവതാരങ്ങൾ മികവ് പുലർത്തിയാൽ ഇന്ത്യയ്ക്ക് ടീം സെലക്ഷൻ അടക്കമുള്ള കാര്യങ്ങളിൽ വലിയ ചോയിസുകൾ ഉണ്ടാകും. 4-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ നിലവിലെ ലക്ഷ്യം.

Scroll to Top