ഞെട്ടിച്ച് സ്റ്റാർക്ക് 🔥🔥 24.75 കോടിയുടെ വണ്ടർ ലേലം. ഐപിഎൽ ചരിത്രം മാറ്റി മറിച്ചു.

starc hatrick

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേല റെക്കോർഡുകൾ തകർത്ത് മിച്ചൽ സ്റ്റാർക്ക്. 2024 ഐപിഎൽ മിനി ലേലത്തിൽ 24.75 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മിച്ചൽ സ്റ്റാർക്കിനെ സ്വന്തമാക്കിയിരിക്കുന്നത്. 2 കോടി രൂപ അടിസ്ഥാന തുകയിൽ നിന്ന് ശക്തമായ രീതിയിലാണ് മിച്ചൽ സ്റ്റാർക്കിന്റെ ലേല തുക ഉയർന്നത്. മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസുമായിരുന്നു മിച്ചൽ സ്റ്റാർക്കിനായി ആദ്യം രംഗത്തെത്തിയത്. പിന്നാലെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഗുജറാത്ത് ടൈറ്റൻസും ലേലത്തിലേക്ക് പ്രവേശിച്ചത്. ഇരു ടീമുകളും സ്റ്റാർക്കിന്റെ തുക വലിയ രീതിയിൽ ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു. ഇതോടെ സ്റ്റാർക്ക് 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത ടീമിലേക്ക് കയറുകയായിരുന്നു.

വിൻഡിസ് പേസർ അൾസാരി ജോസഫിനായും വലിയ രീതിയിലുള്ള ലേലം തന്നെയാണ് ഉയർന്നത്. ഒരു കോടിയായിരുന്നു ജോസഫിന്റെ ബേസ് പ്രൈസ്. എന്നാൽ അൾസാരി ജോസഫിനായി ഡൽഹി ക്യാപിറ്റൽസും ലക്നൗ ടീമും ആദ്യം രംഗത്ത് വന്നു. ചെന്നൈ സൂപ്പർ കിംഗ്സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് എന്നിവർ പിന്നാലെ എത്തിയതോടെ ജോസഫിന്റെ വില കുത്തനെ ഉയരുകയായിരുന്നു. 11.5 കോടി രൂപയ്ക്കാണ് അൾസാരി ജോസഫിനെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് തങ്ങളുടെ ടീമിൽ എത്തിച്ചത്.

ഇന്ത്യൻ താരം ഉമേഷ് യാദവിന് വേണ്ടിയും വലിയ രീതിയിലുള്ള ലേലം ഉണ്ടായിരുന്നു. രണ്ടു കോടി രൂപയായിരുന്നു ഉമേഷ് യാദവിന്റെ ബേസ് പ്രൈസ്. ഹൈദരാബാദ് സൺറൈസ് ടീമാണ് ആദ്യമായി ഉമേഷ്നായി രംഗത്ത് എത്തിയത്. ശേഷം ഗുജറാത്ത് ടൈറ്റൻസും ലേലത്തിൽ പ്രവേശിച്ചു. പിന്നാലെ ഡൽഹി ക്യാപിറ്റൽസ് രംഗത്ത് വന്നതോടെ ഉമേഷിന്റെ തുകയും ശക്തമായി ഉയർന്നു. 5.8 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് ഉമേഷ് യാദവിനെ സ്വന്തമാക്കിയത്. മറ്റൊരു ഇന്ത്യൻ ബോളറായ ശിവം മാവിക്കായും ശക്തമായ ലേലം തന്നെയാണ് നടന്നത്. 50 ലക്ഷം അടിസ്ഥാന തുക ഇട്ടിരുന്ന മാവി 6.40 കോടി രൂപയ്ക്കാണ് ലക്നൗ ടീമിലേക്ക് ചേക്കേറിയത്.

Read Also -  സഞ്ജുവിന് ആശംസകളുമായി ശ്രീശാന്ത്. പിന്നാലെ ശ്രീശാന്തിനെ പൊങ്കാലയിട്ട് ആരാധകർ.

ഇതേസമയം ഇന്ത്യയുടെ പേസറായ ചേതൻ സക്കറിയ അടിസ്ഥാന തുകയായ 50 ലക്ഷം രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡർസിലേക്ക് പ്രവേശിക്കുകയുണ്ടായി. ഇന്ത്യൻ വിക്കറ്റ് കീപ്പർ കെഎസ് ഭരതും 50 ലക്ഷം രൂപയ്ക്കാണ് കൊൽക്കത്ത ടീമിൽ എത്തിയത്. ഇന്ത്യൻ പേസർ ഉനദ്കട്ടിനായും പല ടീമുകളും രംഗത്തെത്തുകയുണ്ടായി. 50 ലക്ഷമായിരുന്നു ഉനാദ്കട്ടിന്റെ അടിസ്ഥാന തുക. ഹൈദരാബാദ്, ഡൽഹി ടീമുകളാണ് ഉനാദ്കട്ടനായി വലിയ രീതിയിൽ ലേലത്തിൽ ഏർപ്പെട്ടത്. ഇരു ടീമുകളും വലിയ സമ്മർദ്ദം ചെലുത്തിയതോടെ ഉനാദ്കട്ട് 1.6 കോടി രൂപയ്ക്ക് ഹൈദരാബാദ് ടീമിലേക്ക് ചലിക്കുകയായിരുന്നു

Scroll to Top